ഇംഫാൽ: പൊതുപ്രവർത്തകനെ മർദ്ദിച്ച കേസിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു. കാംഗ്‌പോപി ജില്ലയിലെ സൈതു മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഡോ.ലാംറ്റിൻതാങ് ഹയോക്കിപ്പിനെയും പാർട്ടി പ്രവർത്തകരിൽ ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്.
പൊതുപ്രവർത്തകനെ കൃത്യനിർവഹണത്തിൽ തടസ്സപ്പെടുത്തിയതിനും തിരഞ്ഞെടുപ്പ് ചട്ടംലംഘിച്ചതിനുമാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തത്. പോളിംഗ് ബൂത്തിലുണ്ടായ ആക്രമണത്തെ തുടർന്ന് രാവിലെ 10 മണിയോടെ പോളിംഗ് നിർത്തിവെച്ചിരുന്നു. പോളിംഗ് ബൂത്തിലെ തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യാഗസ്ഥർ ആകാശത്തേയ്‌ക്ക് വെടിവെച്ചു.
രാവിലെ 9.30 ഓടെ കോൺഗ്രസ് അനുഭാവികളും ഹായോക്കിപ്പും മാരകായുധങ്ങളുമായി പോളിംഗ് ബൂത്തിൽ പ്രവേശിച്ച് ഇവിഎമ്മും മറ്റ് പോളിംഗ് ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നുവെന്ന് ബൂത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമകാരിയായ കോൺഗ്രസ് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
















Comments