ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്കായി അതിവേഗ നീക്കവുമായി കേന്ദ്രസർക്കാർ. യുക്രെയ്നിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് ഇന്ത്യൻ വ്യോമസേനയോട് തയ്യാറാവാനാണ് അടിയന്തിര നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് നാലു കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ നാല് സ്വകാര്യവിമാനങ്ങൾ പുറപ്പെടുന്നതിനൊപ്പം ഡോണിയർ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനുളള സൈനികരും യുക്രെയ്നിന്റെ അതിർത്തി രാജ്യങ്ങളിൽ പറന്നിറങ്ങുമെന്നാണ് സൂചന. ഒറ്റയടിക്ക് 700ലധികം പേരെ വഹിക്കാൻ ശേഷിയുള്ള വ്യോമസേനാ വിമാനങ്ങൾ യമനിലും അഫ്ഗാനിലും ഇന്ത്യക്കായി നിരവധി രക്ഷാ പ്രവർത്തനം നടത്തി ലോകശ്രദ്ധനേടിയതാണ്.
യുക്രെയ്നിലെ തലസ്ഥാന നഗരമായ കീവിലേക്ക് റഷ്യയുടെ വൻ സൈനിക വ്യൂഹം മുന്നേറുന്ന സാഹചര്യത്തിലാണ് വിവിധ നഗരങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ കേന്ദ്രസർക്കാർ അതിവേഗ നീക്കം നടത്തുന്നത്. വ്യോമസേന സി-17 വിമാനങ്ങളാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് ദൗത്യത്തിനായി പുറപ്പെടുന്നത്.
നിലവിൽ റൊമാനിയ, ഹംഗറി എന്നീ പടിഞ്ഞാറൻ മേഖലയിലെ അയൽ രാജ്യങ്ങ ളുടെ സഹായത്താലാണ് ഇന്ത്യൻ പൗരന്മാരെ ഏകോപിപ്പിച്ച് രക്ഷാ ദൗത്യം നടക്കു ന്നത്. 14000 പേരെയാണ് ഇന്ത്യക്ക് നാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ളത്. ഫെബ്രു വരി 26നാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്. യുക്രെയിനിലെത്തി രക്ഷാ പ്രവർത്തനം നടത്താൻ യുദ്ധം മൂലം സാധിക്കാത്തതിനാലാണ് യുക്രെയ്ൻ സൈന്യത്തിന്റെ സഹായത്തോടെ വിദേശപൗരന്മാരെ അതിർത്തിയിലെ മറ്റ് രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്.
ഇന്നു വരെ 9 വിമാനങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി യുക്രയ്നിലെ അതിർത്തി രാജ്യങ്ങളിലെത്തിയത്. പോളണ്ട്, ഹംഗറി, സ്ലോവാക്യ, റൊമാനിയ എന്നീ രാജ്യ ങ്ങൾ വഴിയാണ് പൗരന്മാരെ ഇനിയുള്ള സമയത്ത് രക്ഷപെടുത്തുക. ഇതിനിടെ യുക്രെയ്നിലെ ജനങ്ങൾക്കായുള്ള ജീവകാരുണ്യ സാധനങ്ങളും മരുന്നുകളും ഇന്ത്യ എത്തിക്കും.
Comments