കൊച്ചി ; രാജ്യത്തെ ആസ്‌തികള്‍ കൊള്ളയടിക്കുന്നതിനെതിരായ ബദലാണ് ഇടതുപക്ഷം മുന്നോട്ട് വയ്‌ക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ ബദല്‍ നയത്തിന്റെ പ്രയോഗ വേദിയായി കേരളം മാറുന്നുവെന്നും യെച്ചൂരി . എറണാകുളം മറൈന്‍ ഡ്രൈവില്‍ സിപിഐ എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
‘ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളതെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു , കേരളത്തില്‍ മാത്രമാണുള്ളതെങ്കിലും ഏറെ അപകടകരമായ ഒരു പ്രത്യയശാസ്ത്രമാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. എന്ന് അദ്ദേഹം പറഞ്ഞിരുന്നു . എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രം അപകടകരമാകുന്നത്. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന, എല്ലാ നയങ്ങള്‍ക്കും എതിരായ ബദല്‍ ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്നു കൊണ്ടാണത് .
ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയും മുന്നോട്ടുവയ്‌ക്കുന്ന നയങ്ങളേയും വെല്ലുവിളികളേയും പ്രതിരോധിക്കാന്‍ കഴിയുന്ന കാഴ്‌ചപ്പാട് കേരളത്തിനും ഇടതുപക്ഷത്തിനും മുന്നോട്ട് വയ്‌ക്കാന്‍ കഴിയണം.അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ജൂനിയര്‍ പങ്കാളിയായി നമ്മുടെ രാജ്യം മറുകയാണ്. അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെടുന്ന എല്ലാ സാമ്രാജ്യത്വ കൂട്ടായ്‌മയുടേയും ഭാഗമാകാന്‍ ഇന്ത്യക്ക് ഒരു മടിയുമില്ലാത്ത നിലയാണ് ഇപ്പോഴുള്ളതെന്നും യെച്ചൂരി പറഞ്ഞു.
















Comments