കീവ്: യൂറോപ്യൻ രാജ്യങ്ങൾ ഞങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണമെന്ന് വൊളോഡിമർ സെലൻസ്‌കി. യുക്രെയ്‌നെ തകർക്കാൻ ആർക്കും കഴിയില്ലെന്നും ഇത് സ്വാതന്ത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും സെലൻസ്‌കി പ്രതികരിച്ചു. യൂറോപ്യൻ പാർലമെന്റ് യോഗത്തിൽ വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വൊളോഡിമർ സെലൻസ്‌കി.
യുക്രെയ്‌ന്റെ സ്വാതന്ത്ര്യ ചത്വരം ( ഫ്രീഡം സ്‌ക്വയർ) അവർ തകർത്തു. പക്ഷേ ഞങ്ങളെ തകർക്കാൻ ആർക്കും കഴിയില്ല. ഞങ്ങൾ യുക്രെയ്‌നികളാണ്.. മണ്ണിനും സ്വാതന്ത്യത്തിനും വേണ്ടിയാണ് ഈ പോരാട്ടം. അത് തുടരുക തന്നെ ചെയ്യും.. യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമെന്ന് യൂറോപ്യൻ രാജ്യങ്ങൾ തെളിയിക്കണമെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി കൊടുക്കുന്ന വിലയാണ് റഷ്യൻ ആക്രമണമെന്നും യൂറോപ്യൻ പാർലമെന്റ് യോഗത്തിൽ സെലൻസ്‌കി പറഞ്ഞു. അഭിസംബോധനയ്‌ക്ക് പിന്നാലെ യൂറോപ്യൻ യൂണിയൻ അംഗങ്ങൾ യുക്രെയ്‌ന് പ്രസിഡന്റിന് എഴുന്നേറ്റ് കൈയ്യടി നൽകി.
Ukraine President Volodymyr Zelenskyy received a standing ovation after his address at European Parliament, said, "We're fighting for our land & our freedom despite the fact that all our cities are now blocked. Nobody is going to break us, we're strong, we're Ukrainians." he said pic.twitter.com/7JEU2Da9xd
— ANI (@ANI) March 1, 2022
അതിനിടെ റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച നാളെ നടക്കുമെന്നാണ് സൂചന. രണ്ടാം വട്ട ചർച്ച പോളണ്ട്-ബലാറസ് അതിർത്തിയിലാകുമെന്നാണ് സൂചന. ആദ്യ ചർച്ചയിൽ ഇരുകൂട്ടരും ചില ധാരണകളിൽ എത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഞ്ചര മണിക്കൂർ നീണ്ട ചർച്ച ബലാറസിലാണ് ആദ്യം നടന്നത്. ചർച്ചയിൽ സമ്പൂർണ സേന പിന്മാറ്റമായിരുന്നു യുക്രെയ്ൻ ആവശ്യപ്പെട്ടത്.
















Comments