വാഴ്‌സോ: ഓപ്പറേഷൻ ഗംഗയെന്ന ഇന്ത്യയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ് പോളണ്ടിലെത്തി. യുക്രെയ്‌ന്റെ അയൽരാജ്യമായ പോളണ്ടിൽ അതിർത്തി കടന്നെത്തിയ ഇന്ത്യക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
I have landed in Poland, and I am assessing the situation on the ground.
Here, I have interacted with Indian students at Guru Singh Sabha, Warsaw.
The Government of India will leave no stone unturned to bring back everyone safely.#General_In_Poland #OperationGanga pic.twitter.com/W4srQjAODj— General Vijay Kumar Singh (@Gen_VKSingh) March 1, 2022
#WATCH | Union Minister General (Retd) VK Singh meets 80 Indian students staying at Gurudwara Sri Guru Singh Sabha at Warsaw in Poland.#RussiaUkraineCrisis pic.twitter.com/nixuGS4aZQ
— ANI (@ANI) March 1, 2022
പോളണ്ടിലെ വാഴ്‌സോയിൽ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയായ ഗുരു സിംഗ് സാഭയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ നേരിൽക്കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവരെയും കേന്ദ്രസർക്കാർ സുരക്ഷിതരമായി ഇന്ത്യയിലെത്തിക്കുമെന്നും വി.കെ സിംഗ് വിദ്യാർത്ഥികളോട് പറഞ്ഞു.
ഇന്ത്യയുടെ റോഡ് ഗതാഗത-ഹൈവേ സഹമന്ത്രിയും സിവിൽ ഏവിയേഷൻ സഹമന്ത്രിയുമാണ് കരസേന മേധാവിയായിരുന്ന ജനറൽ വിജയ് കുമാർ സിംഗ്. യുക്രെയ്‌നിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ യഥാസമയം ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Comments