കീവ്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയെ അട്ടിമറിക്കാൻ റഷ്യയുടെ നീക്കമെന്ന് റിപ്പോർട്ട്. സെലൻസ്‌കിയെ പ്രസിഡന്റ് പദവിയിൽ നിന്നും നീക്കി പകരം മുൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ സ്ഥാനത്തേയ്‌ക്ക് തിരികെ എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുടിനും, യാനുകോവിച്ചും ചേർന്ന് സെലൻസ്‌കി സർക്കാരിനെ അട്ടിമറിച്ച് പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
നിലവിൽ ബെലറൂസ് തലസ്ഥാനമായ മിൻസ്‌കിലാണ് യാനുകോവിച്ച് ഉള്ളത്. സെലൻസ്‌കിയെ സ്ഥാനത്ത് നിന്നും നീക്കിയ ഉടൻ പ്രസിഡന്റായി ചുമതല ഏക്കാനാൻ തയ്യാറായി നിൽക്കുകയാണ് യാനുകോവിച്ച് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2014ൽ പുറത്താക്കപ്പെട്ട യാനുകോവിച്ച് കടുത്ത റഷ്യൻ അനുകൂലിയാണ്.
2012ൽ തുടങ്ങി വെച്ച യുക്രെയ്‌നും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ധാരണയെ യാനുകോവിച്ച് എതിർത്തതോടെ യുക്രെയ്‌നിൽ വിപ്ലവം ഉണ്ടാകുകയും, യാനുകോവിച്ചിന് രാജി വെയ്‌ക്കേണ്ടി വരികയും ചെയ്തു. ഇതിന്റെ പ്രകോപനത്താലാണ് യുക്രെയ്‌ന്റെ ഭാഗമായിരുന്ന ക്രീമിയ പെനിൻസുല റഷ്യ പിടിച്ചെടുത്തത്. 2014 മാർച്ചിലാണ് പ്രദേശം റഷ്യ കൈക്കലാക്കിയത്.
Comments