ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഞങ്ങളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും കൃത്യവും സ്പഷ്ടവുമായ മറുപടികളാണ് ലഭിച്ചതെന്നും, ഇങ്ങനെയാണ് വിദേശനയം നടപ്പാക്കേണ്ടതെന്നും ശശി തരൂരിന്റെ ട്വീറ്റിൽ പറയുന്നു. ഇന്ന് രാവിലെയാണ് ഡോ.എസ്.ജയശങ്കറിന്റെ നേതൃത്വത്തിൽ പാർലമെന്ററി കൺസൾവേറ്റീവ് യോഗം നടത്തിയത്.
‘ യുക്രെയ്ൻ വിഷയത്തിൽ ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയം നടത്തിയ യോഗം ഏറ്റവും മികച്ചതായിരുന്നു. ഞങ്ങളുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും കൃത്യവും സ്പഷ്ടവുമായ മറുപടി നൽകിയതിന് ഡോ.എസ്.ജയശങ്കറിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. ഇങ്ങനെയാണ് വിദേശകാര്യ നയം നടപ്പാക്കേണ്ടത്’. ശശി തരൂർ ട്വീറ്റിൽ പറയുന്നു.
യുക്രെയ്‌നിലെ നിലവിലെ സാഹചര്യങ്ങൾ വിദേശകാര്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ തുടർപഠനം സംബന്ധിച്ച് യുക്രെയ്ൻ സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന് ഗംഗ അന്തിമഘട്ടത്തിലാണ്. മൂന്ന് ദിവസത്തിനുള്ളിൽ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കുമെന്നും യോഗത്തിൽ എസ്.ജയശങ്കർ വിശദീകരിച്ചു. യുഎൻ പൊതുസഭാ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നിലപാടിനെ പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പിന്തുണച്ചു. കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, മീനാക്ഷി ലേഖി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
















Comments