വാഷിംഗ്ടൺ: ക്വാഡ് സഖ്യത്തിന്റെ സമ്മേളനത്തിലും ശ്രദ്ധനേടി നരേന്ദ്രമോദിയുടെ യുക്രെയ്ൻ വിഷയത്തിലെ ഇടപെടൽ. യുദ്ധത്തിനിടയിലും വിവിധ രാജ്യങ്ങളെ ഏകോപിപ്പിച്ചതും കേന്ദ്രമന്ത്രിമാരെ അയച്ചതടക്കം പ്രതിനിധികൾ പ്രശംസിച്ചു. ക്വാഡ് യോഗത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും വൈറ്റ്ഹൗസ് വിലയിരുത്തി.
ആറുമാസത്തിനകം മേഖലയിലെ മാറിമറിഞ്ഞ രാഷ്‌ട്രീയ സാഹചര്യത്തെ വിലയിരുത്താനാണ് ക്വാഡ് സഖ്യം യോഗം ചേർന്നത്. ക്വാഡ് രാജ്യങ്ങൾ എടുത്തിരിക്കുന്ന നിലപാടുകൾ പരസ്പരം വ്യക്തമാക്കിയെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ഇതിനിടെ യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ അതിതീവ്ര രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ ക്വാഡ് പ്രതിനിധികൾ പ്രശംസിച്ചു.
ക്വാഡ് സഖ്യത്തിന്റെ ആശങ്കകൾ വിശദമായി ചർച്ച നടന്ന യോഗത്തിൽ ഇന്ത്യ-റഷ്യ ബന്ധം സംബന്ധിച്ച വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകൾ ബോദ്ധ്യ പ്പെട്ടതായും വൈറ്റ്ഹൗസ് മാദ്ധ്യമ സെക്രട്ടറി ജെൻ സാകി അറിയിച്ചു. വളരെ രൂക്ഷമായ അതിർത്തി പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ഇന്ത്യയുടെ സമീപകാല ഇടപെടലൊന്നും തന്നെ ഒരു യുദ്ധത്തിലേക്ക് എത്തിച്ചില്ലെന്നത് മാതൃകാപരമെന്നും എല്ലാവരും വിലയിരുത്തി. ഒപ്പം ഇന്ത്യൻ പ്രധാനമന്ത്രി യുദ്ധം ഒഴിവാക്കാൻ നടത്തിയ ചർച്ചകളും ഫലപ്രദമായിരുന്നു. യുദ്ധസമയത്ത് തങ്ങളുടെ പൗരന്മാർക്കൊപ്പം വിദേശ പൗരന്മാരെ രക്ഷപെടുത്താൻ നരേന്ദ്രമോദി നടത്തുന്ന അതിവേഗ ഇടപെടലുകളേയും യോഗം പ്രശംസിച്ചു.
ക്വാഡ് സഖ്യം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ വെർച്വൽ യോഗമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസണും യോഗത്തിൽ സന്നിഹിതരായിരുന്നു. മേഖലയിലെ രാജ്യങ്ങളുടെ അഖണ്ഡതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ ക്വാഡിന്റെ ഇടപെടൽ ശക്തമാണെന്നും അത് തുടരണമെന്നും തീരുമാനിച്ചതായും ജെൻ സാകി അറിയിച്ചു.
മേഖലയിലെ ജീവകാരണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കാനും പ്രകൃതിദുരന്തമടക്കമുള്ള വിഷയത്തിൽ ദുരിതാശ്വാസമെത്തിക്കാനുമുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയും ഉറപ്പുവരുത്തിയ യോഗം യുക്രെയ്‌നിലെ വിഷയത്തിൽ പ്രതിസന്ധിപരിഹരിക്കാൻ നടത്തുന്ന പരിശ്രമങ്ങൾ തുടരണ മെന്നും തീരുമാനിച്ചതായും സാകി പറഞ്ഞു.
Comments