കീവ്: റഷ്യയിലും ബലാറസിലും ഗയിം വിൽക്കുന്നതിനെ എതിർത്ത യുക്രെയ്ൻ, റഷ്യയുടെയും ബലാറസിന്റെയും ഗയിമുകൾ വിൽക്കരുതെന്ന് വിവിധ ഗെയിംവിതരണകമ്പനികളോട് ആവശ്യപ്പെട്ടു. യുക്രെയ്‌ന്റെ അഭ്യർത്ഥനമാനിച്ച് സൈബർപംഗ്് 2077, ദി വിച്ചർ ഗെയിം സീരീസ് തുടങ്ങിയ ജനപ്രിയ ടൈറ്റിലുകൾ അവതരിപ്പിച്ച, പോളിഷ് വീഡിയോ ഗെയിം ഡെവലപ്പർ സിഡി പ്രൊജക്റ്റ് റെഡ്, യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ എതിർത്ത് റഷ്യയിലും ബെലാറസിലും ഗെയിം വിൽപ്പന നിർത്താൻ തീരുമാനിച്ചു.
ഡിജിറ്റൽ വിതരണ പ്ലാറ്റ്ഫോമായ ജിയോജിൽ വിതരണം ചെയ്യുന്ന എല്ലാ ഗെയിമുകളും, കൂടാതെ സിഡി പ്രോജക്റ്റ് ഗ്രൂപ്പ് ഉൽപ്പന്നങ്ങളുടെ വിതരണവും റഷ്യയിലും ബലാറസിലും താൽക്കാലികമായി നിർത്തിവയ്‌ക്കാൻ തങ്ങളുടെ വിതരണക്കാരോടും പങ്കാളികളോടും സിഡി പ്രോജക്ട് ഗ്രൂപ്പ് ആവശ്യപ്പെട്ടു. മുഴുവൻ സിഡി പ്രൊജക്റ്റ് ഗ്രൂപ്പും യുക്രെയ്നിലെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. ഇത്തരം ഒരുനീക്കം യുക്രെയ്‌നികളുടെ ആത്മവിശ്വാസം കൂട്ടുന്നതോടൊപ്പം ആഗോളതലത്തിൽ പ്രതിഫലനം സൃഷ്ടിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും പോളിഷ് ഗെയിം ഡെവലപ്പർ പ്രസ്താവനയിൽ പറഞ്ഞു.
യുക്രെയ്ൻ അധിനിവേശവുമായി യാതൊരു ബന്ധവുമില്ലാത്ത റഷ്യയിലെയും ബെലാറസിലെയും കളിക്കാരെ ഈ തീരുമാനം ബാധിക്കുമെന്ന് അറിയാം, എന്നാൽ ഈ നടപടിയിലൂടെ ആഗോള സമൂഹത്തെ കൂടുതൽ സജീവമാക്കാൻ ആഗ്രഹിക്കുന്നുവന്നാണ് പോളിഷ് ഗയിംഡവലപ്പറുടെ നിലപാട്. യുക്രേനിയക്കാരെ സഹായിക്കുന്നതിനായി പോളണ്ട് ആസ്ഥാനമായുള്ള ഒരുമനുഷ്യാവകാശ സംഘടനയ്‌ക്ക് സിഡി പ്രൊജക്റ്റ് റെഡ് കഴിഞ്ഞ മാസം ഒരു ദശലക്ഷം സംഭാവന പ്രഖ്യാപിച്ചിരുന്നു. റഷ്യയിലെയും ബെലാറസിലെയും ഗെയിമുകൾ നിർത്തിവയ്‌ക്കാൻ എക്‌സ് ബോക്‌സ്, പ്ലേ സ്റ്റേഷൻ, എപിക് ഗെയിംസ് എന്നിവയുൾപ്പെടെയുള്ള ഗെയിമിംഗ് കമ്പനികളോട് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Comments