ഇംഫാൽ: മണിപ്പൂരിൽ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 1,247 പോളിംഗ് സ്റ്റേഷനുകളാണ് മണിപ്പൂരിൽ ഒരുക്കിയിട്ടുള്ളത്.8.38 ലക്ഷം വോട്ടർമാരാണ് ഇന്ന് ജനവിധി എഴുതുന്നത്.
രാവിലെ ആറ് മുതൽ വൈകീട്ട് നാല് വരെയാണ് പോളിംഗ് നടക്കുക.22 മണ്ഡലങ്ങളിൽ നിന്ന് രണ്ട് വനിതകളടക്കം 92 സ്ഥാനാർഥികളാണ് മണിപ്പൂരിലെ അവസാനഘട്ട വോട്ടെടുപ്പിൽ ജനവിധി തേടിയിറങ്ങുന്നത്. നേരത്തെ കഴിഞ്ഞ മാസം 28നായിരുന്നു മണിപ്പൂരിലെ 38 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 78.30 ശതമാനം പോളിംഗായിരുന്നു ആദ്യഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്.
നിരോധിത പ്രാദേശിക സംഘടനകളുടെ ഭീഷണിയാണ് പലയിടത്തും പോളിംഗ് അലങ്കോലപ്പെട്ടതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം കോൺഗ്രസിന് സ്വാധീനമുള്ളിടത്ത് ബൂത്ത് പിടുത്തം നടന്നതായി ബിജെപി പരാതി നൽകിയിരുന്നു. കാങ്പോക്പി, ചുരാചന്ദ്പൂർ ജില്ലകളിൽ ചിലയിടങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു.
ആകെ 60 സീറ്റുകളുള്ള മണിപ്പൂരിൽ ബിജെപിയുടെ 24 സീറ്റുകളടക്കം എൻഡിഎ 36 സീറ്റ് നേടിയാണ് 2017ൽ അധികാരത്തിലേറിയത്. പ്രതിപക്ഷത്തേക്ക് പിൻതള്ള പ്പെട്ട കോൺഗ്രസ് 17 സീറ്റിലൊതുങ്ങി. സഖ്യകക്ഷികളടക്കം 25 സീറ്റുകളാണ് ആകെ നേടിയത്
















Comments