ഇംഫാൽ: മണിപ്പൂരിൽ ഇന്ന് നടന്ന അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ 78.49 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാത്രി 9.30 വരെയുള്ള കണക്കാണിത്. രണ്ടാമത്തേതും ഒടുവിലത്തേതുമായ ഘട്ടമായിരുന്നു ഇന്ന് നടന്നത്.
22 നിയോജക മണ്ഡലങ്ങളിലായി രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 4 മണിക്ക് സമാപിച്ചു. സേനാപതി, ഉഖ്‌റുൾ ജില്ലകളിലാണ് 80 ശതമാനത്തിൽ കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്.
തൗബൽ (78 %), ജിരിബാം (77.64%), ചന്ദേൽ (76.71 %) എന്നീ ജില്ലകളിലാണ് 70-80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് തമെങ്ലോങ് ജില്ലയിലാണ്. 66.40% പോളിംഗ്.
രണ്ടാം ഘട്ട വോട്ടെടുപ്പിൽ രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലിലോംഗ്, തൗബൽ, വാങ്‌ഖേം, ഹെയ്‌റോക്ക്, വാങ്ജിംഗ് ടെന്ത, ഖാൻഗാബോ, വാബ്ഗായ്, കാക്ചിംഗ് എന്നാ ജില്ലകൾ ഉൾപ്പെടുന്ന 22 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.
















Comments