കീവ്: റഷ്യൻ അധിനിവേശം പതിനൊന്നാം ദിവസമാകുമ്പോൾ ഇന്ത്യയുടെ രക്ഷാദൗത്യം ബഹുദൂരം മുൻപിൽ. പെസോച്ചിൻ രക്ഷാ ദൗത്യം വിജയകരമായി.പെസോച്ചിനിൽ നിന്ന് എല്ലാ ഇന്ത്യക്കാരയും രക്ഷിച്ചുവെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. യുക്രെയ്‌നിൻ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യൻ പൗരന്മാരോട് കുറച്ച് നാള് കൂടി ക്ഷമിക്കൂവെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചു.
എല്ലാവരയും നാട്ടിലെത്തിക്കുമെന്നും സുരക്ഷ ഉറപ്പ് വരുത്തുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. യുക്രെയ്ൻ ജനതയെ പരിഗണിക്കണമെന്നും അവരോട് സഹകരിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
ഖാർകീവിൽ 300 ഉം പിസോച്ചിനിൽ 298 ഉം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നായിരുന്നു വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്ക്. എംബസി ഒരുക്കിയ ബസുകളിൽ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നാണ് വിവരം.
Pisochyn has been evacuated of all Indian citizens. Mission will continue to remain in touch with them through their journey. Their safety has always been our priority.
Be Safe Be Strong@opganga @MEAIndia pic.twitter.com/cz2Prishgp— India in Ukraine (@IndiainUkraine) March 5, 2022
അതേസമയം ഓപ്പറേഷൻ ഗംഗയിലൂടെ 2800 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും.13 വിമാനങ്ങൾ ഇന്ന് രക്ഷാദൗത്യത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട് .ഇതുവരെ 63 വിമാനങ്ങളിലായി 13300 പേരെ മാതൃരാജ്യത്തേയ്‌ക്ക് തിരികെ എത്തിച്ചിട്ടുണ്ട്.
















Comments