ബംഗളൂരു : ഹിന്ദു നേതാക്കളെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം. ബ്രഹ്മവാർ സ്വദേശി പ്രജ്‌വാളിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പ്രദേശവാസിയായ റിയാനും ഇയാളുടെ കൂട്ടുകാരനുമെതിരെ പോലീസ് കേസ് എടുത്തു.
ഹിജാബ് വിവാദങ്ങൾക്കിടെ യൂണിഫോമിനെ അനുകൂലിച്ച ഹിന്ദു നേതാക്കൾക്കെതിരെ റിയാൻ ആണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. വാട്‌സ് ആപ്പിലൂടെയായിരുന്നു റിയാന്റെ അധിക്ഷേപ പരാമർശം. വാട്‌സ് ആപ്പ് സ്റ്റാറ്റസായി അധിക്ഷേപ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് കണ്ടതോടെ പ്രജ്‌വാൾ ഇത് ചോദ്യം ചെയ്തു. എന്നാൽ പ്രജ്‌വാളിനെ അധിക്ഷേപിച്ച റിയാൻ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് രണ്ട് ദിവസത്തിവന് ശേഷമാണ് റിയാൻ പ്രജ്‌വാളിനെ ആക്രമിച്ചത്.
സുഹൃത്തുമൊത്ത് ബൈക്കിൽ പോകുകയായിരുന്ന പ്രജ്‌വാളിനെ റിയാനും കൂട്ടാളിയും ചേർന്ന് അടിച്ചു വീഴ്‌ത്തുകയായിരുന്നു. നിലത്തു വീണ പ്രജ്‌വാളിനെ ഇരുവരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് പ്രജ്‌വാളിനെ രക്ഷിച്ചത്. സംഭവത്തിൽ കോട്ട പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്.
Comments