കോഴിക്കോട്: കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് എക്സൈസിന്റെ പിടിയിൽ. കായലം സ്വദേശിയായ അബ്ദുൾ സമദ്.ടി.പി എന്നയാൾ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 2.100 കിലോഗ്രാം കഞ്ചാവും എക്സൈസ് പിടികൂടി.
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ദേവദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ കായലം ഭാഗത്ത് വെച്ചാണ് അബ്ദുൾ സമദിനെ എക്സൈസ് പിടികൂടിയത്.
ബുള്ളറ്റിലൂടെയാണ് ഇയാൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ KL 11 BV 0749 നമ്പറിലുള്ള റോയൽ എൻഫീൽഡ് ക്ലാസിക് 350 ബുള്ളറ്റ് എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് ചെറുവോട്ട്, അബ്ദുൾ ഗഫൂർ, ഐബി പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്ദീപ്, ദീൻ ദയാൽ, വിപിൻ, ഷിബു, ജിത്തു, അർജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുള, ഡ്രൈവർ അബ്ദുൾ കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Comments