കണ്ണൂർ: പഴയങ്ങാടിയിൽ വാക്ക് തർക്കത്തേതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപെട്ടു. വെങ്ങര ഇഎംഎസ് മന്ദിരത്തിന് സമീപമുള്ള കെ.വി. വിപിൻ(32) ആണ് കൊല്ലപെട്ടത്. സംഭവവുമായി ബന്ധപെട്ട് സഹോദരൻ വിനോദിനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് വീട്ടിൽ ചേട്ടനും അനിയനും തമ്മിൽ വാക്ക് തർക്കമുണ്ടായത്. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിനിനെ പരിയാരം മെഡിക്കൽ കോളേജിൻ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















Comments