മോസ്‌കോ: യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കായികതാരം ഇവാൻ കുലിയാക്. റഷ്യയുടെ ജിംനാസ്റ്റിക് താരമായ ഇവാൻ യുക്രെയ്ൻ ജിംനാസ്റ്റിക് ആയ ഇല്ലിയ കൊവ്ടൺ പങ്കെടുത്ത മത്സരത്തിലാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. പുടിൻ അനുകൂല ചിഹ്നമായ ‘z’ ജേഴ്‌സിയിൽ പതിപ്പിച്ചാണ് ഇവാൻ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. .
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ പിന്തുണയ്‌ക്കുന്ന പുടിൻ അനുകൂല രാഷ്‌ട്രീയക്കാരും ആക്ടിവിസ്റ്റുകളും മറ്റ് വ്യക്തികളും ‘z’ എന്ന അക്ഷരത്തിലുള്ള വസ്ത്രങ്ങളും ബാഡ്ജുകളും വ്യാപകമായി ഉപയോഗിക്കുന്നു. തുടർന്നാണ് ഇവാനും സെഡ്ഡ് ചിഹ്നം ജേഴ്‌സിയിൽ പതിപ്പിച്ച് എത്തിയത്. ഡെസ്സ് ചിഹ്നം പതിപ്പിച്ച ജേഴ്‌സി ധരിച്ചതിൽ ഇവാനെതിരെ വലിയ രീതിയിലെ വിമർശനമാണ് ഉയർന്നത്.
റഷ്യയുടെ സൈനിക വാഹനങ്ങൾ യുക്രെയ്ൻ അതിർത്തി കടന്നപ്പോൾ മുതൽ ലോകം ശ്രദ്ധിക്കുന്ന ഒന്നാണ് വാഹനങ്ങളിലും മറ്റ് ആയുധങ്ങളിലും എഴുതിയിരിക്കുന്ന z എന്ന ഇംഗ്ലീഷ് അക്ഷരം. ശത്രുരാജ്യത്തിന്റെ യുദ്ധവാഹനങ്ങളിൽ നിന്ന് തങ്ങളുടെ വാഹനങ്ങളെ വേർതിരിച്ച് അറിയുന്നതിന് വേണ്ടിയാണ് റഷ്യ ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധർ പറയുന്നത്.
റഷ്യയുടെ സൈനിക വാഹനങ്ങളിൽ മാത്രമല്ല റഷ്യൻ നഗരങ്ങളിലും തെരുവുകളിലും റഷ്യൻ യുവാക്കളുടെ വസ്ത്രങ്ങളിലും സെഡ് എന്ന ചിഹ്നം വ്യാപകമായി കാണപ്പെട്ടിരുന്നു. റഷ്യൻ സൈന്യത്തിനും പുടിനും പിന്തുണ അറിയിക്കാനാണ് ഈ ചിഹ്നം വാഹനത്തിലും വസ്ത്രത്തിലുമെല്ലാം പതിക്കുന്നത്. ലാറ്റിൻ ലിപിയിലുള്ളതാണ് ഈ ചിഹ്നം. വിജയം എന്നാണ് സെഡ്ഡ് എന്ന വാക്കിന് റഷ്യയിലുള്ള അർത്ഥം.
Comments