കൊച്ചി: ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘സല്യൂട്ട്’ ഒടിടി റിലീസിന്. സോണി ലിവിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ജനുവരി 14ന് തീയേറ്റുകളിൽ എത്തേണ്ടിയിരുന്ന ചിത്രം, കൊറോണയുടെ പശ്ചാത്തലത്തിൽ റിലീസ് മാറ്റിവെയ്‌ക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്തയാണ് പുറത്തുവരുന്നത്.
ദുൽഖർ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. പോലീസ് വേഷത്തിലാണ് ദുൽഖർ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അരവിന്ദ് കരുണാകരൻ എന്നാണ് ചിത്രത്തിൽ ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയ്‌ലറിനും, പോസ്റ്ററിനുമെല്ലാം വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.
Sony LIV and Wayfarer Films are glad to come together to bring you #Salute directed by Roshan Andrews and written by Bobby-Sanjay. #SaluteOnSonyLIV #Salute #SonyLIV #ComingSoon
Posted by Dulquer Salmaan on Sunday, March 6, 2022
ദുൽഖറിന്റെ കഥാപാത്രം അന്വേഷിക്കുന്ന ഒരു കേസും, അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസാണ് ചിത്രത്തിന്റെ സംവിധായകൻ. ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പൻ, ബിനു പപ്പു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Comments