കീവ്: പ്രളയത്തിൽ, പ്രകൃതിദുരന്തങ്ങളിൽ എന്നുവേണ്ട സന്നദ്ധസേവനം ആവശ്യമുള്ളയിടങ്ങളിൽ എത്തിച്ചേരുന്ന സേവകരാണ് സേവാഭാരതിയുടേത്.
യുക്രെയ്നിലെ യുദ്ധമുഖത്തും സേവാഭാരതിയുടെ പ്രവർത്തനം സജീവമാണ്. യുക്രെയ്നിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് അഭയമൊരുക്കുകയാണ് യൂറോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സേവാഭാരതിയുടെ പ്രവർത്തകർ. സേവാഭാരതിയുടെ ഭാഗമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്നസേവാഇന്റർനാഷണൽ, ഹിന്ദുസ്വയംസേവക് സംഘ്, സ്വാമി നാരായൺ സൻസ്ഥ, ആർട് ഓഫ് ലിവിങ് എന്നിവയുടെ പ്രവർത്തകരാണ് യുദ്ധമുഖത്ത് സേവനസന്നദ്ധരായി നിലകൊള്ളുന്നത്.
യുദ്ധംഭയന്ന് രാജ്യംവിടുന്നവരെ റോഡ്മാർഗം അതിർത്തിയിലെത്താൻ സഹായിക്കുകയാണ് ഇവർ ചെയ്യുന്നത്. പലായനം ചെയ്യുന്ന വിദ്യാർത്ഥകൾക്ക് സ്വന്തം നാട്ടിൽ എത്തുന്നതു വരെ താമസിക്കാൻ ഹോട്ടലുകൾ സജ്ജമാക്കിയും സേവാഭാരതി അഭയമൊരുക്കുകയാണ്.
ഒറ്റപ്പെട്ടുപോകുന്ന വിദ്യാർത്ഥികളെ കണ്ടെത്തി സുരക്ഷിതതാവളങ്ങളിൽ എത്തിക്കുന്നുമുണ്ട്. ഏകദേശം മൂവായിരത്തിലേറെ വിദ്യാർത്ഥികളെ അതിർത്തികടത്താനുള്ള എംബസിയുടെ ശ്രമങ്ങൾക്ക് സേവാഭാരതിയുടെ നേതൃത്വത്തിൽ സഹായമൊരുക്കി.
യുക്രെയ്ൻ കൂടാതെ ഡെൻമാർക്ക്, പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലെ സേവായൂണിറ്റുകൾ സന്നദ്ധരായി സേവനരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. യുദ്ധം ആരംഭിച്ചനാൾ മുതൽ തന്നെ യുക്രെയ്നിൽ സേവാ ഇന്റർനാഷണലിന്റെ നാൽപതോളം പ്രവർത്തകർ കർമനിരതരായിരുന്നുവെന്ന് സേവാ കോർഡിനേറ്റർ ഹെരാംബ് കുൽക്കർണി പറഞ്ഞു.
Comments