ഭോപ്പാൽ : തോക്കുകളുമായി ഫോട്ടോ ഷൂട്ട് നടത്തിയ വിദ്യാർത്ഥിനിയും സുഹൃത്തുക്കളും അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. തോക്കുമായി നിൽക്കുന്ന വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് പോലീസ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാടൻ തോക്കും, പിസ്റ്റലും ആയിരുന്നു വിദ്യാർത്ഥിനിയുടെ പക്കൽ ഉണ്ടായിരുന്നത്. ഒരു കയ്യിൽ നാടൻ തോക്കും, മറു കയ്യിൽ പിസ്റ്റലും പിടിച്ചാണ് ചിത്രങ്ങളും വീഡിയോകളും എടുത്തത്. തുടർന്ന് വരും വരായകൾ ഓർക്കാതെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുകയായിരുന്നു. നിമിഷ നേരങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയത്.
ചിത്രങ്ങളും വീഡിയോകളും ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണെന്ന് വ്യക്തമായത്. തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചിത്രങ്ങൾ പകർത്തിയ മറ്റ് രണ്ട് വിദ്യാർത്ഥിനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധ നിയമ പ്രകാരം ആണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
വിദ്യാർത്ഥിനിയ്‌ക്ക് ആയുധം എവിടെ നിന്നും ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
Comments