ദോഹ: റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂര്‍ച്ഛിക്കെ റഷ്യന്‍ യുദ്ധചിഹ്നമായ പുളളിപ്പുലിയെ ധരിച്ചെത്തിയ റഷ്യന്‍ ജിംനാസ്റ്റിക് താരം ഇവാന്‍ കൂലിയാക്കിനെതിരെ ഇന്‍ര്‍നാഷണല്‍ ജിംനാസ്റ്റിക് ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചു.
ശനിയാഴ്ച ഖത്തറിലെ പോഡിയത്തില്‍ യുക്രേനിയന്‍ എതിരാളിയുടെ സമീപത്തായി റഷ്യന്‍താരം ഇവാന്‍ യുദ്ധചിഹ്നമായ പുള്ളിപ്പുലിയെ ധരിച്ച് നിലകൊണ്ടതാണ് അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.
ദോഹയില്‍ നടന്ന അപ്പാരറ്റസ് ലോകകപ്പിലെ റഷ്യന്‍താരത്തിന്റെ നടപടി പ്രകോപനപരമെന്നാണ് ഫെഡറേഷന്റെ നിലപാട്. ഞെട്ടിക്കുന്ന പെരുമാറ്റത്തിന് കുലിയാക്കിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായി ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ അറിയിച്ചു.
ഫൈനലില്‍ വെങ്കലം നേടിയ കുലിയാക് തന്റെ നെഞ്ചില്‍ ‘സെഡ്’ എന്ന അക്ഷരം പതിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണ മെഡല്‍ ജേതാവായ യുക്രെയ്നിന്റെ ഇല്ലിയ കോവ്തൂണിന്റെ അടുത്ത പോഡിയത്തിലേക്ക് കയറി.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തോടെ ‘സെഡ്”എന്ന അക്ഷരം യുദ്ധപ്രതീകമായി മാറി. ഈ അക്ഷരം ടാങ്കുകളുടെയും സൈനിക വാഹനങ്ങളുടെയും വശങ്ങളില്‍ പെയിന്റ് ചെയ്യുകയും റഷ്യയിലെ യുദ്ധ അനുകൂലികള്‍ ശരീരത്തില്‍ പതിക്കുകയും ചെയ്തുവരുന്നു.
യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശം കാരണം റഷ്യ, ബലാറസ് ജിംനാസ്റ്റിക്കുകള്‍ക്ക് ഫെഡറേഷന്റെ മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസാന അവസരമായിരുന്നു ഈ വാരാന്ത്യം. ഇന്നു മുതല്‍ റഷ്യന്‍, ബെലാറഷ്യന്‍ അത്‌ലറ്റുകള്‍, ഉദ്യോഗസ്ഥര്‍, വിധികര്‍ത്താക്കള്‍ എന്നിവര്‍ക്ക് എഫ്‌ഐജി മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല.
Comments