ഇംഫാൽ: മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി നേട്ടം കൊയ്യുമെന്ന് റിപ്പബ്ലിക്ക് എക്‌സിറ്റ് പോൾ ഫലം. ഫെബ്രുവരി 28നും മാർച്ച് അഞ്ചിനും രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് അധികാര തുടർച്ച ലഭിക്കുമെന്നാണ് പോൾ ഫലം പ്രവചിക്കുന്നത്.
60 സീറ്റുകളുള്ള മണിപ്പൂരിൽ പകുതിയിലധികവും ബിജെപി നേടും. 36 ശതമാനം വോട്ട് ഭരണകക്ഷിക്ക് ലഭിക്കുമെന്നും 27 മുതൽ 31 സീറ്റുകൾ വരെ നേടുന്ന ബിജെപി അധികാരത്തിൽ തുടരുമെന്നുമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം 11-17 സീറ്റുകൾ നേടുന്ന കോൺഗ്രസ് 26 ശതമാനം വോട്ട് നേടിയേക്കാമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു. നാഗാ പീപ്പിൾ ഫ്രണ്ട് 6-10 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തും നാഷണൽ പീപ്പിൾസ് പാർട്ടി 2-6 സീറ്റുകൾ നേടി നാലാം സ്ഥാനത്തും എത്തിയേക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കൾ വലിയ മുന്നേറ്റം നടത്താൻ ബിജെപിക്ക് കഴിയുമെന്നാണ് പോൾ ഫലം പ്രവചിക്കുന്നത്. പത്തോളം സീറ്റുകൾ കൂടുതൽ നേടാൻ ബിജെപിക്ക് കഴിഞ്ഞേക്കും. അതേസമയം കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി ഒറ്റകക്ഷിയായ കോൺഗ്രസിന് പത്ത് സീറ്റുകൾ കുറയുമെന്ന് റിപ്പബ്ലിക് എക്‌സിറ്റ് പോൾ ഫലം പറയുന്നു.
















Comments