മോസ്‌കോ: യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതോടെ മുന്നറിയിപ്പുമായി റഷ്യൻ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്. റഷ്യൻ എണ്ണയുടെ ഇറക്കുമതി നിരോധനം തുടരുകയാണെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് നൊവാക് പറഞ്ഞു.
എണ്ണവില ബാരലിന് 300 ഡോളറായി ഉയരും. ആഗോള വിപണിയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇത് ഇടയാക്കും. വിലയിലെ കുതിച്ചുചാട്ടം പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യൂറോപ്യൻ വിപണിയിൽ റഷ്യൻ ഓയിലിന് പകരക്കാരനെ സൃഷ്ടിക്കുകയെന്നത് വെല്ലുവിളിയായിരിക്കും. അതിന് ഒരു വർഷത്തിലേറെ സമയമെടുത്തേക്കാം. യൂറോപ്പിലെ ഉപഭോക്താക്കൾക്ക് ഇത് വളരെ ചെലവേറിയ നടപടിയായി മാറും.
തങ്ങളുടെ പൗരന്മാരും ഉപഭോക്താക്കളും എന്താണ് കാത്തിരിക്കുന്നതെന്ന കാര്യത്തിൽ സത്യസന്ധമായ മുന്നറിയിപ്പ് നൽകാൻ യൂറോപ്പിലെ രാഷ്‌ട്രീയക്കാർ തയ്യാറാകണമെന്നും നൊവാക് ആവശ്യപ്പെട്ടു. ഗ്യാസ് സ്റ്റേഷനുകൾ, വൈദ്യുതി എന്നിവയ്‌ക്കെല്ലാം വില ഉയരുമെന്ന് ജനങ്ങളെ അറിയിക്കാൻ തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.
















Comments