ന്യൂഡൽഹി : യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയിലും യുദ്ധമുഖത്ത് നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഓരോ നിമിഷവും കേന്ദ്ര സർക്കാർ നടത്തിവരികയാണ്. രാജ്യത്ത് യുദ്ധം പ്രഖ്യാപിച്ചത് മുതൽ മോദി സർക്കാർ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. യുക്രെയ്‌നിലെ ഇന്ത്യക്കാരെ അതിർത്തി കടത്തി അയൽ രാജ്യങ്ങളിൽ എത്തിച്ച് ഇന്ത്യൻ വ്യോമ സേനയും മറ്റ് വിമാന കമ്പനികളുമായി സഹകരിച്ചാണ് രക്ഷാ ദൗത്യം പുരോഗമിക്കുന്നത്. ഇതുവരെ 18,000 ത്തോളം പേരെ തിരികെ രാജ്യത്തെത്തിച്ചു കഴിഞ്ഞു.
ഇതിനിടെ കേന്ദ്രസർക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണെന്നും അവർക്ക് ഭക്ഷണമോ വെള്ളമോ കൊടുക്കുന്നില്ലെന്നുമാണ് പ്രചാരണം.
എന്നാൽ യുക്രെയ്‌നിൽ നിന്നെത്തിയ വിദ്യാർത്ഥികൾ മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്ന വീഡിയോ പ്രതിപക്ഷ പാർട്ടികളുടെ വായടപ്പിച്ചിരിക്കുകയാണ്. യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥികളാണ് മോദി സർക്കാരിനെ പ്രശംസിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുള്ള സംവാദത്തിനിടെയാണ് സംഭവം.
യുക്രെയ്‌നിൽ ഉണ്ടായിരുന്ന രണ്ട് മൂന്ന് ദിവസം കഷ്ടപ്പെടേണ്ടി വന്നു. യുക്രെയ്‌നിന്റെ അതിർത്തി കടന്നതിൽ പിന്നെ എല്ലാ കാര്യങ്ങളും കേന്ദ്ര സർക്കാരാണ് നോക്കി നടത്തിയത് എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഭക്ഷണം ഉൾപ്പെടെയുള്ളവയ്‌ക്ക് സർക്കാർ ഒരു കുറവും വരുത്തിയില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.
നമ്മുടെ കേന്ദ്ര സർക്കാർ ചെയ്തത് പോലെ മറ്റൊരു രാജ്യവും ചെയ്തിട്ടില്ല. ഏറ്റവും വേഗത്തിൽ യുദ്ധമുഖത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചത് ഇന്ത്യയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. സർക്കാർ എല്ലാം ചെയ്ത് തന്നില്ലേ എന്ന സംശയത്തോടെയുള്ള സ്റ്റാലിന്റെ ചോദ്യത്തിനാണ് വിദ്യാർത്ഥികൾ മറുപടി നൽകിയത്.
Only Our Modi Government saved us. Listen to this and share max.
What CM @mkstalin sir, Hope this is enough for you. Stop further drama and start cooperating with PM @narendramodi Avl pic.twitter.com/tNyGwv73fb
— Amar Prasad Reddy (@amarprasadreddy) March 8, 2022
തമിഴ്‌നാട്ടിലെ ബിജെപി നേതാവാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇത് പ്രചരിച്ചതോടെ പ്രതിപക്ഷ പാർട്ടികളുടെ കുപ്രചാരണത്ത വിമർശിച്ചും മോദി സർക്കാരിനെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം സ്റ്റാലിനും ഈ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗം കട്ട് ചെയ്ത് മാറ്റിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്റ്റാലിന്റെ ഈ നടപടിക്കെതിരെയും വിമർശനം ശക്തമാണ്.
















Comments