കാഞ്ഞിരപ്പള്ളി; കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ എന്നറിയപ്പെടുന്ന ശരത് രാജ് പിടിയിലായി.മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനെ തുടർന്ന് ബസ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പോലീസ് എത്തിയപ്പോഴാണ് ഗുണ്ടാ നേതാവാണ് പ്രശ്‌നക്കാരനെന്ന് ജീവനക്കാരടക്കം തിരിച്ചറിഞ്ഞത്.
ഷാൻ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിർ സംഘത്തിന്റെ നേതാവാണ് സൂര്യനെന്നാണ് വിവരം. സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോൻ ഷാനിനെ കൊലപ്പെടുത്തിയത്.സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പോലീസ് സൂര്യനെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.അതിനിടെയിലാണ് ചെറിയ ട്വിസ്റ്റോടെ സൂര്യൻ പോലീസിന്റെ വലയിലാകുന്നത്.
ലഹരിക്കടത്തിലും സൂര്യന് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയിൽ എത്തിച്ച് റിമാൻഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്‌സ് ഷിബുവും പോലീസിന്റെ പിടിയിലായിട്ടുണ്ട്.
















Comments