മുംബൈ: മഹാരാഷ്‌ട്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎഎസ് പരിശീലന സ്ഥാപനത്തിലെ അധ്യാപകനെതിരെ പരാതി. തീവ്രവാദ സംഘടനകളേയും തീവ്രവാദികളേയും ക്ലാസിൽ പുകഴ്‌ത്തി സംസാരിക്കുന്നതായാണ് പരാതി. യുപിഎസ്‌സി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക പരിശീലനം നൽകുന്ന വിഷൻ ഐഎഎസ് സ്ഥാപനത്തിലെ അധ്യാപകനായ അവധ് പ്രതാപ് ഓജയാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഇതിന്റെ വീഡിയോ സഹിതം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽ-ഖ്വയ്ദ ഭീകരാക്രമണത്തെ തീവ്രവാദിയായ ഒസാമ ബിൻ ലാദന്റെ ഏറ്റവും വലിയ നേട്ടമായാണ് ഇയാൾ വിശേഷിപ്പിക്കുന്നത്. ‘ ഒസാമ ബിൻ ലാദന് അറിയാമായിരുന്നു താൻ ആരോടാണ് യുദ്ധത്തിന് പോകുന്നതെന്ന്. അദ്ദേഹം അമേരിക്കയെ ആക്രമിച്ചു, വേൾഡ് ട്രേഡ് സെന്ററെന്ന ഇരട്ട ടവറുകളെ തകർത്തു. ലോകം അദ്ദേഹത്തിന്റെ പേര് അറിഞ്ഞു തുടങ്ങുകയായിരുന്നു. അമേരിക്കയുടെ വീട്ടിൽ കയറിയാണ് ഒസാമ അവർക്ക് അടി കൊടുത്തത്. അത് വലിയൊരു നേട്ടമാണ്. ഒറ്റത്തവണ മാത്രമാണ് ഒസാമ ആക്രമണം നടത്തിയത്. ഇതിനെയാണ് സ്വപ്‌നം എന്ന് വിളിക്കുന്നത്. അമേരിക്കൻ സൈന്യം അബോട്ടാബാദിൽ വച്ച് അദ്ദേഹത്തെ വധിച്ചുവെന്നത് വിഷയമല്ല’എന്നാണ് ഓജ പറയുന്നത്.
മറ്റൊരു വീഡിയോയിൽ ഇസ്ലാമികവാദികളെ പുകഴ്‌ത്തി സംസാരിക്കുന്നതും വ്യക്തമാണ്. ‘ ഇസ്ലാമിന്റെ ചരിത്രം വായിക്കണം. ലോകം മുഴുവൻ ഇരുട്ടായിരുന്നു. യൂറോപ്പിൽ സ്ത്രീകളെ തേടിപ്പിടിച്ച് വേട്ടയാടിക്കൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു. ഇന്ത്യയിൽ സതി അനുഷ്ഠിച്ചിരുന്നു. ചൈനയിലും ധാരാളം പെൺകുട്ടികൾ കൊല്ലപ്പെട്ടു. അങ്ങനെ എല്ലായിടത്തും ഇരുട്ടായിരുന്നു. ഈ ഇരുട്ടിലേക്കാണ് മുഹമ്മദ് കയ്യിലൊരു വെളിച്ചവുമായി എത്തിയത്. ഇസ്ലാം എന്നാൽ സ്‌നേഹമെന്ന സന്ദേശമാണെന്നും’ ഓജ പറയുന്നു.
Comments