സ്ത്രീധനം വേണമെന്ന ആവശ്യവുമായി കല്ല്യാണ വേദിയിൽ വച്ച് കലഹിക്കുന്ന വരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. പറഞ്ഞുറപ്പിച്ച സ്ത്രീധനം തന്നില്ലെങ്കിൽ വിവാഹം നടക്കില്ലെന്നാണ് വധുവിനെ അടുത്തിരുത്തി വരൻ പറയുന്നത്. വിവാഹ വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും വേദിയിൽ ഇരിക്കുന്നത്. സ്ത്രീധനം മേടിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് ഇയാൾ വേദിയിൽ ഇരുന്ന് ചോദിക്കുന്നത്. കുറേയധികം നേരം ഇയാൾ സ്ത്രീധനം ലഭിക്കണമെന്ന ആവശ്യവുമായി വധുവിന്റെ ബന്ധുക്കളോട് വാദിക്കുന്നത് കാണാം. ഈ സമയമത്രയും വധു നിർവികാരയായിട്ടാണ് വരന്റെ അടുത്തിരിക്കുന്നത്.
‘ ഇവിടെ സ്ത്രീധന സംവിധാനം ഇല്ലെന്ന് ആരാണ് പറഞ്ഞത്. സ്ത്രീധനം വാങ്ങുന്നതിൽ എന്താണ് തെറ്റ്. എല്ലായിടത്തും നടക്കുന്ന കാര്യമാണിത്. ചിലതൊക്കെ പുറത്ത് അറിയും, ചിലത് അറിയാറില്ല. അത്രയേ ഉള്ളു. എനിക്ക് സ്ത്രീധനം കിട്ടാതിരുന്നത് കൊണ്ടാണ് നിങ്ങളെല്ലാവരും ഇപ്പോൾ ഇതേക്കുറിച്ച് അറിഞ്ഞത്. ഇല്ലെങ്കിൽ ആരും ഇതൊന്നും അറിയില്ല’. പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിന്റെ കുറച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും, ബാക്കി പിന്നീട് നൽകാമെന്നും വധുവിന്റെ വീട്ടുകാർ ഈ സമയം പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ സ്ത്രീധനം മുഴുവൻ ഇന്ന് തന്നെ ലഭിക്കണമെന്നും, എങ്കിൽ മാത്രമേ വിവാഹം നടക്കൂ എന്നുമാണ് വരൻ പറയുന്നത്.
‘ എനിക്ക് തരാമെന്ന് പറഞ്ഞ മാല ഇതുവരെ തന്നിട്ടില്ല. എനിക്ക് ഒരു സർക്കാർ ജോലിയുണ്ട്. അതുകൊണ്ട് എന്റെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കണമെന്നും’ വരൻ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസമുള്ള ആളല്ലേ, മനുഷ്യത്വത്തോടെ പെരുമാറൂ എന്നും ചുറ്റും ഉള്ളവർ പറയുന്നുണ്ട്. വാഗ്വാദത്തിന് ഒടുവിൽ വരൻ വിവാഹത്തിന് സമ്മതിക്കുന്നുമുണ്ട്. അതേസമയം വരനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ഉയരുന്നുണ്ട്.
दहेज
इस कालू के कान के नीचे 10 तमाचा मारो pic.twitter.com/DPF2fm02Xl— हम लोग We The People (@humlogindia) March 6, 2022
Comments