കീവ്: യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ശക്തമായ സമയത്ത് മൂന്നു വയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ എന്തചെയ്യേണ്ടു എന്നറിയാതെ വിഷമിച്ചപ്പോഴാണ് കുരുന്നു ജീവന്‍ രക്ഷിക്കാന്‍ പോളണ്ടിലേക്ക് ഒളിച്ചു കടക്കാന്‍ കിര്‍ക്കീവിലെ ഒരു കുടുംബം തയ്യാറായത്.
മൂന്നുവയസ്സുകാരി പോളിനോയുടെ കുടുംബമാണ് പോളണ്ടിലെത്തിയത്. ന്യൂറോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ്വയിനും ക്യാന്‍സര്‍രോഗത്താല്‍ വലയുകയായിരുന്നു പൊളിനോ. യുക്രെയ്‌നില്‍ നിന്നാല്‍ കുരുന്നിന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് വ്യക്തമായതോടെയാണ് പോളണ്ടിലേക്ക് കടക്കാന്‍ ഇവര്‍ തയ്യാറായത്. കഴിഞ്ഞയാഴ്ചയാണ് കിര്‍ക്കീവില്‍ നിന്നും ഇവര്‍ പോളണ്ടിലേക്ക് കടന്നത്.
ചുറ്റും റഷ്യന്‍ ആക്രമണം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ഈ കുടുംബം അവരെ വെട്ടിച്ച് ഒളിച്ചുകടന്നത്. നാലുദിവസത്തിനകം പോളിനയും അമ്മ കെനിയയും പോളണ്ടിലെത്തി. ഒരുപോളിഷ് കുടുംബം അവരെ സ്വീകരിച്ചു. പോളണ്ടില്‍ പോളിനയുടെ കാന്‍സര്‍ ചികിത്സ പുരോഗമിക്കുകയാണ്. കോശങ്ങള്‍ അമിതവും നിയന്ത്രണാതീതവും ആയി വിഭജിക്കുന്ന അപൂര്‍വ്വ അര്‍ബുദരോഗമാണ് കുട്ടികളെ ബാധിക്കുന്ന ന്യൂറോ ബ്ലാസ്‌റ്റോമ
Comments