കാസർകോട് : ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 45 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കർണാടക ബണ്ട്വാൾ സ്വദേശി അബ്ദുൾ മജീദിനാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ മൂന്ന് ലക്ഷം രൂപ പിഴയൊടുക്കാനും പ്രതിയോട് കോടതി ഉത്തരവിട്ടു.
2016 ജനുവരിയിൽ ആയിരുന്നു സംഭവം. ഈ കാലയളവിൽ കാസർകോട് നഗരത്തോട് ചേർന്നുള്ള മദ്രസയിൽ ആയിരുന്നു ഇയാൾക്ക് ജോലി. ഇതിനിടെ മദ്രസ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് അബ്ദുൾ മജീദ് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂൾ അദ്ധ്യാപകർ ആണ് വിവരം പോലീസിനെ അറിയിച്ച്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏഴുവയസ്സുകാരിയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നുവെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് മദ്രസ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു.
പോക്‌സോ നിയമത്തിലെ 5 എഫ്, 5 എൽ, 5 എം എന്നീ വകുപ്പുകൾ പ്രകാരമാണ് അബ്ദുൾ മജീദിനെ കോടതി ശിക്ഷിച്ചത്. വിചാരണയ്‌ക്കിടെ 14 തെളിവുകളാണ് അന്വേഷണ സംഘം ഹാജരാക്കിയത്. ഇത് പരിഗണിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. വിചാരണയ്‌ക്കിടെ 15 സാക്ഷികളെയാണ് വിസ്തരിച്ചത്.
















Comments