ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വകവരുത്തി സൈന്യം. പുൽവാമയിലെ നൈന ബാത്ത്‌പോറ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് കശ്മീർ പോലീസ് നൽകുന്ന വിവരം.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രദേശത്ത് പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ ആരംഭിച്ചത്. ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
വെടിവെപ്പുണ്ടായതോടെ സൈന്യം പ്രത്യാക്രമണം നടത്തുന്നതിനിടെയാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. ഇയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
Comments