തോറ്റു തുടങ്ങിയതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ മുങ്ങി; പഞ്ചാബിൽ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തോറ്റു തുടങ്ങിയതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾ മുങ്ങി; പഞ്ചാബിൽ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 11:57 am IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഢ്: പഞ്ചാബിൽ പാർട്ടിക്ക് പരാജയം മണത്തതോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് മുങ്ങി കോൺഗ്രസ് സ്ഥാനാർത്ഥികൾ. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും തോൽവിയുടെ ആഘാതം കൂടി വരുന്നത് മനസിലാക്കിയാണ് സ്ഥാനാർത്ഥികൾ മുങ്ങിയത്. കോൺഗ്രസിന് പഞ്ചാബിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

പാട്യാല, ബർണാല, സംഗ്രൂർ തുടങ്ങിയിടങ്ങളിൽ ഓരോ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥികൾ പിന്നിലാകുകയായിരുന്നു. കോൺഗ്രസിന് വിജയം അരക്കിട്ടുറപ്പിച്ച മണ്ഡലങ്ങളിൽ പോലും ലഭിച്ച വോട്ടുകളുടെ എണ്ണം ദയനീയമായിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രി ചരൺജീത്ത് സിംഗ് ഛന്നി പോലും പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന ആദ്യറിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വീടുകളിലേക്കും പാർട്ടി ഓഫീസുകളിലേക്കും മടങ്ങിയത്.

പഞ്ചാബിലെ തോൽവി കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാണ് നൽകുക. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ജനവികാരം മനസിലാക്കാതെ നടത്തിയ ഭരണമാറ്റത്തിനും അമരീന്ദർ സിംഗിനെപ്പോലുളള കരുത്തനായ നേതാവിനെ കൈവിട്ടതിനും കോൺഗ്രസിന് നൽകേണ്ടി വന്നത് വലിയ വിലയാണ്. മന്ത്രിമാർ ഉൾപ്പെടെ കൂട്ടത്തോടെ പരാജയപ്പെടുന്ന കാഴ്ച കോൺഗ്രസിന്റെ ദയനീയ സ്ഥിതിയാണ് പുറത്തുകൊണ്ടുവരുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

വോട്ടെണ്ണൽ പുരോഗമിക്കവേ ആം ആദ്മി പാർട്ടിക്ക് 90 സീറ്റുകളോളം ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. കോൺഗ്രസ് ഏകദേശം 15 സീറ്റുകളിലേക്ക് ഒതുങ്ങും. മത്സരിച്ച 80 ശതമാനം കോൺഗ്രസ് മന്ത്രിമാരും സിറ്റിങ് എംഎൽഎമാരും പരാജയത്തിലേക്കാണ് നീങ്ങുന്നത്.

Tags: priyanka vadrapunjab-congressPN2022
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies