ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കവെ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിൽ കോൺഗ്രസ് അടിയേ പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വെറും 17 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ വൻ പരാജയം ഏറ്റുവാങ്ങി. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സ്ഥിതി മറ്റൊന്നല്ല. ഒരു കാലത്ത് കോൺഗ്രസിന്റെ വലിയ കോട്ടയായിരുന്ന ഉത്തർപ്രദേശിൽ ഇന്ന് രണ്ടക്കം പോലും തികയ്‌ക്കാൻ കോൺഗ്രസിന് ആയിട്ടില്ല. രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. പ്രിയങ്ക ഗാന്ധി നേരിട്ടായിരുന്നു ഇവിടെ പ്രചാരണത്തിന് ഇറങ്ങിയത്. യുപിയിൽ യോഗി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അധികം തിരഞ്ഞെടുപ്പ് യോഗങ്ങളെ പ്രിയങ്ക അഭിസംബോധന ചെയ്തു. എന്നാൽ റായ്ബറേലിയും അമേഠിയും പോലുള്ള കോൺഗ്രസിന്റെ ഉറച്ച കോട്ടകൾ പോലും അവരെ പൂർണമായും കൈവിട്ട കാഴ്ചയാണ് കാണാനാകുന്നത്.
സമ്പൂർണ പരാജയം നേരിട്ട സമയത്തും കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച ചില പോസ്റ്റുകളാണ് ഇപ്പോൾ കൗതുകമാകുന്നത്. രാഹുൽഗാന്ധിയുടെ പഴയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉദ്ധരിച്ച് കൊണ്ടാണ് അൽപ്പസമയം മുൻപ് കോൺഗ്രസ് പേജിൽ ചില ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭയം എന്നത് ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണെന്നാണ് ആദ്യത്തെ ട്വീറ്റിൽ പറയുന്നത്. ‘ പേടി എന്നത് ഒരു തിരഞ്ഞെടുപ്പാണ്. നമുക്ക് എന്തിനെയെങ്കിലും പേടിയുണ്ടെങ്കിൽ, പേടി എന്ന തിരഞ്ഞെടുപ്പ് നമ്മൾ നടത്തുന്നത് കൊണ്ടാണത് സംഭവിക്കുന്നത്. പേടിക്കേണ്ടി വരുമെന്ന് നമ്മൾ ബോധപൂർവ്വം തീരുമാനിക്കുകയാണ്. അതേസമയം അവിടെ മറ്റൊരു തിരഞ്ഞെടുപ്പിനുള്ള സൗകര്യവുമുണ്ട്. തിരിഞ്ഞ് നിന്നിട്ട് നിങ്ങൾക്ക് പറയാം, ഞാൻ പേടിക്കുന്നില്ല എന്ന്. നിങ്ങൾ എന്തു പറഞ്ഞാലും ശരി, എനിക്ക് ഒരു കാര്യം പറയാനാകും. ഞാൻ ഒന്നിനേയും പേടിക്കുന്നില്ല’ എന്നാണ് ആദ്യത്തെ ട്വീറ്റിൽ പറയുന്നത്.
Fear is a choice. When we're scared of something, we are choosing to be scared of it. We consciously decide that we're going to be scared.
But there is also another decision: You can turn around & say I'm not scared.
No matter what you do, I am not scared.: Shri @RahulGandhi pic.twitter.com/Av1mgtP8UC
— Congress (@INCIndia) March 10, 2022
‘ നിങ്ങൾ കളിക്കാനിറങ്ങുമ്പോൾ, നിങ്ങളുടെ പേടികളോടാണ് നിങ്ങൾ പോരാടാനിറങ്ങുന്നത്. ഭയം പരീക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമെന്ന് സ്‌പോർട്‌സിനെ പറയാനാകും. ഭയത്തോട് എങ്ങനെ പൊരുതണമെന്ന് അത് നമ്മളെ പഠിപ്പിക്കും’ എന്നാണ് അടുത്ത ട്വീറ്റ്. ഓരോരുത്തരും ഓരോ പ്രതീക്ഷയാണെന്നാണ് അടുത്ത ട്വീറ്റിൽ പറയുന്നത്. ‘ ഞാൻ മാത്രമല്ല നിങ്ങളുടെ പ്രതീക്ഷ. നിങ്ങൾ ഓരോരുത്തരും ഓരോ പ്രതീക്ഷകളാണ്. ഓരോ വ്യക്തികളും പ്രതീക്ഷയാണ്. ഒന്നിനേയും പേടിക്കുന്നില്ലെന്ന് നിങ്ങൾക്ക് തിരിഞ്ഞ് നിന്ന് പറയാനാകണം. നിങ്ങൾ ഒന്നിനേയും പേടിക്കേണ്ടതില്ല’. ഇതാണ് മൂന്നാമത്തെ ട്വീറ്റിൽ പറയുന്നത്. രാഹുലിന്റെ പഴയ പ്രസംഗത്തോടൊപ്പമാണ് ഈ വരികളും കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Comments