ന്യൂഡൽഹി: കോൺഗ്രസ് കഴിഞ്ഞാൽ പിന്നെ രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ തോൽവി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെന്ന് പരിഹസിച്ച് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കോൺഗ്രസിന് ശേഷം തിരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ തോൽവി മമത ബാനർജിയാണ്. ഗോവയിലെ മോശം പ്രകടനവും അവർ തന്നെ നേരിട്ട് പ്രചാരണത്തിനിറങ്ങി സമഗ്രമായ തോൽവി വാങ്ങിക്കൂട്ടുകയും ചെയ്തു. നന്ദിഗ്രാമത്തിലെ തോൽവിയ്‌ക്ക് ശേഷം മരുമകൻ അട്ടിമറി നടത്തി മമതയെ പുറത്താക്കാനുള്ള ശരിയായ സമയമാണിത്’ അമിത് മാളവ്യ പരിഹസിച്ചു.
തീരദേശ സംസ്ഥാനമായ ഗോവയിൽ, ഏറ്റവും പഴക്കമുള്ള പാർട്ടിയായ മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടിയുമായി (എംജിപി) സഖ്യത്തിൽ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടു. എംജിപിയാകട്ടെ രണ്ട് സീറ്റ് നേടി എന്നും അമിത് മാളവ്യ പറഞ്ഞു. 20 സീറ്റുകളുമായി ബിജെപി ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
Comments