ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം.
ഗുരേസ് താഴ്‌വരയ്‌ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ തകർന്നത്. പൈലറ്റും, സഹപൈലറ്റും മാത്രമാണ് സംഭവ സമയം ഹെലികോപ്റ്ററിൽ ഉണ്ടായത്. അപകടശേഷം ഇരുവരെയും കാണ്മാനില്ല. ഇവർക്കായി സുരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.
സാങ്കേതിക പ്രശ്‌നമാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിക്കുമെന്ന് ഉറപ്പായതോടെ ഇരുവരും ഹെലികോപ്റ്ററിൽ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
















Comments