വാഷിംഗ്ടൺ: യുക്രെയ്നിലെ മരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ റഷ്യൻ യുദ്ധവിമാനങ്ങൾ ബോംബിട്ടതിനെ അപലപിച്ച് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. മരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉഗ്രശേഷിയുള്ള ബോംബുകൾ ഉപയോഗിച്ച് ആശുപത്രികെട്ടിടം ആക്രമിച്ചതിനാൽ ഗർഭിണികൾ ചാപിള്ളകളെ പ്രസവിക്കേണ്ടി വന്നു.റഷ്യൻ നേതൃത്വത്തിന് യുദ്ധക്കുറ്റങ്ങൾ ആരോപിക്കാതിരിക്കണമെങ്കിൽ, അവർ ആശുപത്രികളിൽ ബോംബിടുന്നത് അവസാനിപ്പിക്കണമെന്ന് ഹിലരി ക്ലിന്റൺ ട്വീറ്റ് ചെയ്തു.
അതെ സമയം റഷ്യ നടത്തിയ അതിക്രമങ്ങളെ ഹിലരി ക്ലിന്റൺ അപലപിക്കുമ്പോൾ ഔദ്യോഗിക കാലത്ത് ആശുപത്രികളും സിവിലിയൻ കെട്ടിടങ്ങളും ബോംബിട്ടതിന്റെ നീണ്ട ചരിത്രം അമേരിക്കയ്‌ക്കുണ്ട്. 2009 നും 2013 നും ഇടയിൽ അവർ സ്റ്റേറ്റ് സെക്രട്ടറിയായിക്കെ നിരവധി യുദ്ധക്കുറ്റങ്ങൾ അമേരിക്ക ചെയ്തു. ലിബിയയിലെ സാധാരണക്കാരെയും ആശുപത്രികളെയും നാറ്റോ ബോംബെറിഞ്ഞു
ഒരു മാസത്തിനുശേഷം, പടിഞ്ഞാറൻ ലിബിയയിലെ സ്ലിറ്റൻ പട്ടണത്തിലെ ആശുപത്രിക്കുനേരെ ബോംബിട്ടതിൽ ഏഴുപേർ മരിക്കുകയും നഗരത്തിലെ ആശുപത്രിക്ക് പുറമെ നിരവധി ഭക്ഷ്യ സംഭരണശാലകൾ നശിപ്പിക്കുകയും ചെയ്തു. മുഅമ്മർ ഗദ്ദാഫിയെ നാറ്റോ പിന്തുണയുള്ള വിമതർ കൊലപ്പെടുത്തിയതിനു പിന്നാലെ ‘ഞങ്ങൾ വന്നു, കണ്ടു, അദ്ദേഹം മരിച്ചു” എന്ന് ഹിലരി ക്ലിന്റൺ പറഞ്ഞു. 2011-ലെ ലിബിയ അധിനിവേശ വേളയിൽ, നാറ്റോ സൈന്യം ലിബിയയുടെ ജലവിതരണം തടസ്സപ്പെടുത്തി. തത്ഫലമായി ഇന്നും ഉത്തരാഫ്രിക്കൻ രാജ്യം ജലക്ഷാമത്താൽ പൊറുതി മുട്ടുകയാണ്.
അഫ്ഗാനിസ്ഥാനിലെ ആശുപത്രികളിൽ യുഎസ് ബോംബിട്ടു. പെന്റഗൺ അതിനെ യുദ്ധക്കുറ്റം എന്ന് വിളിക്കാൻ വിസമ്മതിച്ചു.
ഒബാമയുടെ ഭരണകാലത്ത് അഫ്ഗാനിസ്ഥാനിലെ കുന്ദൂസ് ട്രോമ സെന്ററിൽ യുഎസ് വ്യോമാക്രമണം നടത്തി. സംഭവത്തിൽ 42 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ ‘യുദ്ധക്കുറ്റം’ എന്നു മുദ്രകുത്തിയപ്പോൾ, പെന്റഗൺ ആരോപണങ്ങൾ നിഷേധിക്കുകയും ആക്രമണത്തെ മനഃപൂർവമല്ലാത്തത് എന്ന് പ്രതികരിക്കുകയും ചെയ്തു. ഇങ്ങനെ അമേരിക്ക നടത്തിയ യുദ്ധകുറ്റങ്ങളെ മറച്ചുപിടിച്ച് റഷ്യയെ അപലപിക്കുന്ന ഹിലരി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് യുദ്ധനിരീക്ഷകർ അഭിപ്രായപ്പെടുന്നു.
Comments