കൊച്ചി: ഗൾഫ് നാടുകളിൽ എത്തുന്ന യുവാക്കളെ പ്രലോഭിപ്പിച്ച് തീവ്രവാദിയാക്കുകയും അവരെ സ്വരാജ്യത്തിനെതിരെ പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന കഥ പറയുകയാണ് മഹാവീർചക്ര. അവരോട് ഏറ്റുമുട്ടി വിജയം വരിക്കുന്ന ഇന്ത്യൻ സൈനികരുടെ വീര്യവും മഹാവീർചക്ര പ്രമേയമാക്കുന്നു.
കേരളത്തിൽ നിന്ന് ഉൾപ്പെടെ ഗൾഫ് രാജ്യത്ത് പോയി തീവ്രവാദികളാക്കപ്പെട്ട സമകാലിക ചരിത്രമാണ് സിനിമയുടെ കഥാ തന്തു. തീവ്രവാദത്തിനെതിരെ ജാഗ്രതയും സൈനികരോട് ആദരവും തോന്നുന്ന മഹാവീർചക്ര സമൂഹത്തിന് ഒരു നല്ലസന്ദേശമാവും നൽകുകയെന്ന് സംവിധായകൻ ഇമ്മാനുവേൽ പറയുന്നു.
സോയ് സിനിമ ഇന്റർനാഷണലിന്റെ ബാനറിൽ ആൽവിൻ ജോസഫ് പുതുശേരി നിർമാണം നിർവ്വഹിക്കുന്ന സിനിമ ഒരേ സമയം തിയറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യും.
Comments