ന്യൂഡൽഹി : ഇന്ത്യയുടെ ജനഹൃദയങ്ങളിൽ ചേക്കേറി രാഷ്‌ട്രീയ സ്വയം സേവക സംഘം. രാജ്യത്ത് ഓരോ വർഷം കഴിയുമ്പോഴും ആർഎസ്എസ് ശാഖകളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. അഖില ഭാരതീയ പ്രതിനിധി സഭയുടെ റിപ്പോർട്ടിലാണ് ആർഎസ്എസിന്റെ ജനപ്രീതി ഉയർന്നുവരുന്നതായി വ്യക്തമാക്കുന്നത്.
നിലവിൽ 60,929 ശാഖകളാണ് രാജ്യത്ത് ഉടനീളം ഉള്ളത്. കഴിഞ്ഞ വർഷം 5,277 ശാഖകൾ നിലവിൽ വന്നു. 2021 മാർച്ച് വരെ രാജ്യത്ത് ആകെ 55,652 ശാഖകൾ ആണ് ഉണ്ടായിരുന്നത്. ശാഖകൾക്ക് പുറമേ സംഘടിപ്പിക്കുന്ന സപ്താഹിക് മിലനുകളുടെ ( പ്രതിവാര ശാഖകൾ) എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 20,681 സപ്താഹിക് മിലനുകൾ ആണ് സംഘടിപ്പിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു്.
ഇതിന് പുറമേ നിലവിലെ ദേശീയ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, ആർഎസ്എസ് പ്രവർത്തകർക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമ സംഭവങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. അക്രമം, ഭയം, നിയമ ലംഘനങ്ങൾ എന്നിവ വർദ്ധിച്ചാൽ അത് സമൂഹത്തിന്റെ അസ്ഥിരതയ്‌ക്ക് മാത്രമല്ല, മറിച്ച് ജനാധിപത്യം, പരസ്പര വിശ്വാസം എന്നിവ ഇല്ലാതാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് ഭാരതത്തിൽ ഒരു വശത്ത് പുരാതന സാംസ്‌കാരിക മൂല്യങ്ങൾ, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉണർന്നുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ആർഎസ്എസിന്റെ പ്രീതിയും വർദ്ധിക്കുന്നുണ്ട്. ഇത് സഹിക്കാൻ കഴിയാത്ത ചില ശക്തികൾ മനപ്പൂർവ്വം സംഘർഷങ്ങൾക്ക് ശ്രമിക്കുകയാണ്. ദേശീയത, ഹിന്ദുത്വം, അതിന്റെ ചരിത്രം, സാമൂഹിക തത്വചിന്ത, സാംസ്‌കാരിക മൂല്യങ്ങൾ, പാരമ്പര്യം എന്നിവ അടിസ്ഥാനമാക്കി ശക്തമായ പ്രത്യയശാസ്ത്ര വ്യവഹാരം സൃഷ്ടിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു
















Comments