വിവക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ദ കശ്മീർ ഫയൽ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിൽ പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ആദ്യം വളരെ കുറച്ച് തീയേറ്ററിൽ മാത്രമെ ചിത്രത്തിന് പ്രദർശനം ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കേരളത്തിൽ മാത്രം നിരവധി ഷോകളാണ് ചിത്രത്തിന് വേണ്ടിയുള്ളത്. ഇപ്പോഴിതാ ചിത്രം കാണുന്നവർക്കായി ഒരു ഫിലിം റിവ്യൂ മത്സരവുമായി എത്തിയിരിക്കുകയാണ് അപ്പ് റൈറ്റ് ഇന്റർനാഷണൽ സിനിമ എന്ന ഫേസ്ബുക്ക് സിനിമ ഗ്രൂപ്പ്.
തീയേറ്ററിൽ ഈ സിനിമ കണ്ട ടിക്കറ്റിന്റെ ചിത്രത്തിനൊപ്പം #KashmirReviewChallenge എന്ന ഹാഷ്ടാഗ് ചേർത്ത് നിങ്ങളുടെ റിവ്യൂ അപ്പ് റൈറ്റ് ഇന്റർനാഷണൽ സിനിമ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. 10 എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ഒരു റിവ്യൂവിന് 10000 രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും റിവ്യൂ എഴുതാം. ഏപ്രിൽ എട്ടാണ് അവസാന തീയതി. ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന റിവ്യു ആണ് അവസാന റൗണ്ടിലേക്ക് സെലക്ട് ചെയ്യുന്നത്. ഇതിനോടകം നിരവധി പേരാണ് ഗ്രൂപ്പിൽ ചിത്രത്തിന്റെ റിവ്യൂ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ അപ് റൈറ്റ് ഇന്റർനാഷണലിന്റെ റിവ്യൂ മത്സരം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ദ കശ്മീർ ഫയൽസിൽ പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനൂപം ഖേർ അവതരിപ്പിച്ചതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. കശ്മീർ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.
















Comments