കീവ്: ഒരു ഭാഗത്ത് സമാധാനത്തെക്കുറിച്ച് റഷ്യ സംസാരിക്കുമ്പോൾ മറുഭാഗത്ത് യുക്രെയ്‌നെ തകർത്ത് റഷ്യ മുന്നേറുകയാണ്. ലെവിവിനു സമീപത്തെ വിമാനങ്ങളുടെ റിപ്പയർ പ്ലാന്റ് റഷ്യ തകർത്തു. ആക്രമണത്തിൽ ആർക്കും പരിക്കില്ല. യുക്രെയ്‌നിലെ പ്രധാനകേന്ദ്രമാണ് ലെവിവ്. ഇവിടെ സംഘർഷം ഏറ്റവും അടുത്തെത്തിയത് ഇന്നാണ്.
പടിഞ്ഞാറൻ യുക്രെയ്ൻ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ശാന്തമാണ്. റഷ്യ, വടക്ക്, കിഴക്ക്, തെക്ക് മേഖലകളിൽ അക്രമം ശക്തമാക്കിയപ്പോൾ ലിവിവ് പോലുള്ള നഗരങ്ങളെ കാര്യമാക്കിയിരുന്നില്ല. എന്നാൽ ഞായറാഴ്ച നഗരത്തിന് പുറത്തുള്ള സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിനും ശേഷം സ്ഥിതി മാറുകയാണെന്ന സൂചനയുണ്ട്. മിലിട്ടറി എയർക്രാഫ്റ്റ് മെയിന്റനൻസ് സൗകര്യം ക്രൂയിസ് മിസൈലുകളാൽ നശിപ്പിച്ചതായി മേയർ ആൻഡ്രി സഡോവി സ്ഥിരീകരിച്ചു.
ഇവിടേക്ക് ഡാനിലോ ഹാലിറ്റ്സ്‌കി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വളരെ കുറച്ച് ദൂരമേയുള്ളു. എന്നാൽ വിമാനത്താവളത്തിന് അപകടമുണ്ടായിട്ടില്ല. റഷ്യ കടലിൽ നിന്ന് ആറ് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടു. അവയിൽ രണ്ടെണ്ണം വിമാനവേധ മിസൈലുകൾ ഉപയോഗിച്ച് തകർത്തതായി യുക്രെയ്ൻ അവകാശപ്പെട്ടു. പോളണ്ടിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ലെവിവ്, യുദ്ധക്കെടുതി നേരിട്ട രണ്ട് ദശലക്ഷത്തിലധികം യുക്രേനിയക്കാരെ സ്വീകരിച്ച രാജ്യമാണ് ലെവിവ്.
യുക്രെയ്‌നികളെ സഹായിക്കുന്നതിൽ നിന്നു പാശ്ചാത്യരാജ്യങ്ങളെ ഭയപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമാണ് ലെവിവ് ആക്രമണം എന്നാണ് വിലയിരുത്തുന്നത്. കൂടാതെ റഷ്യ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കുന്നു. എന്നാൽ ആകാശത്ത് ആധിപത്യം നേടാൻ റഷ്യയ്‌ക്ക് ആയിട്ടില്ല. യുക്രെയ്‌ന്റെ പ്രതിരോധമാണ് ഇതിന് കാരണമെന്ന് പാശ്ചാത്യ ഉദ്യോഗസ്ഥർ പറയുന്നത്.
Comments