ഭോപ്പാൽ ; ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ബിജെപി മുഖ്യമന്ത്രി എന്ന റെക്കോർഡ് ഇനി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗിന് സ്വന്തം. ഛത്തീസ്ഗഡിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന രമൺ സിംഗിന്റെ റക്കോർഡാണ് ശിവ്‌രാജ് സിംഗ് ചൗഹാൻ തകർത്തത്.
15 വർഷവും 4 ദിവസവുമാണ് രമൺ സിംഗ് അധികാരത്തിൽ ഇരുന്നതെങ്കിൽ 15 വർഷവും പത്ത് ദിവസവുമായി ചൗഹാൻ മുഖ്യമന്ത്രിയായി അധികാരത്തിൽ ഏറിയിട്ട്. തുടർച്ചയായി മുഖ്യമന്ത്രിയായിക്കൊണ്ടാണ് അദ്ദേഹം റെക്കോർഡ് തകർത്തത്.
പത്ത് വർഷം മുഖ്യമന്ത്രിയായി തുടർന്ന കോൺഗ്രസ് ഇതര നേതാവ് എന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്. കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെ പിന്നിലാക്കിയാണ് ചൗഹാൻ നേട്ടം കൈവരിച്ചത്.
2005 നവംബർ 29 നാണ് ശിവ്‌രാജ് സിംഗ് ചൗഹാൻ ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 2008 ലും 2013 ലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി വൻ വിജയം നേടി. എന്നാൽ 2018, ഡിസംബർ 12 ന് അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നു. തുടർന്ന് കോൺഗ്രസ് പരാജയപ്പെട്ടതോടെ 2020, മാർച്ച് 23 ന് ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി.
എന്ത് പ്രശ്‌നത്തിനിടയിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നയാളാണ് ശിവ് രാജ് സിംഗ് ചൗഹാൻ എന്നും അതുകൊണ്ട് തന്നെയാണ് ജനങ്ങൾ അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത് എന്നും ബിജെപി വക്താവ് പങ്കജ് ചതുർവേദി അഭിപ്രായപ്പെട്ടു.
Comments