ജാലിയൻ വാലാബാഗ് കൂട്ടക്കൊല പോലുള്ള ക്രൂരതകൾക്ക് ഇന്ത്യയോട് ബ്രിട്ടൻ മാപ്പ് പറയണമെന്ന് യുകെ എംപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ജാലിയൻ വാലാബാഗ് കൂട്ടക്കൊല പോലുള്ള ക്രൂരതകൾക്ക് ഇന്ത്യയോട് ബ്രിട്ടൻ മാപ്പ് പറയണമെന്ന് യുകെ എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 08:50 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ജാലിയൻ വാലാബാഗ് കൂട്ടക്കൊല പോലുള്ള ക്രൂരതകൾക്ക് ബ്രിട്ടൻ മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് എംപി. 1919 ൽ അമൃത്സറിൽ നടന്ന കൂട്ടക്കൊല പോലുള്ള അധിനിവേശ ക്രൂരതകൾക്ക് ബ്രിട്ടൻ ഇന്ത്യയോട് മാപ്പ് പറയണമെന്നാണ് സ്‌കോട്ടിഷ് നാഷ്ണൽ പാർട്ടി എംപി സ്റ്റീവൻ ബോണർ ആവശ്യപ്പെട്ടത്.

നാം കേട്ടത് പോലെ കോമൺവെൽത്ത് അതിവേഗം വളരുന്ന രാഷ്‌ട്രങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഭാഷ,സംസ്‌കാരം,മൂല്യങ്ങൾ,പരസ്പര ബഹുമാനം എന്നിവയിൽ ശക്തമായ ബന്ധമുണ്ട്.കോമൺവെൽത്ത് രാജ്യങ്ങൾ ഇപ്പോഴും ഔദ്യോഗിക ക്ഷമാപണത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല ഉദാഹരണമായി അദ്ദേഹം പരാമർശിച്ചു. സമാധാനപരമായ പ്രതിഷേധത്തിനിടെ ബ്രിട്ടീഷ് സൈന്യം ആയിരക്കണക്കിന് നിരപരാധികളും നിരായുധരുമായ പുരുഷൻന്മാരേയും സ്ത്രീകളേയും കുട്ടികളേയും വെടിവെച്ചുകൊന്നു. 100 വർഷങ്ങൾക്ക് ശേഷം കൂട്ടക്കൊല നടന്നതായി ബ്രിട്ടൻ സമ്മതിച്ചു. ഈ സർക്കാർ ഇന്ത്യയോടും അമൃത്സറിലെ ജനങ്ങളോടും ഔപചാരിക മാപ്പപേക്ഷ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.

ജാലിയൻവാലാബാഗ് കൂട്ടക്കാെലയുടെ ശതാബ്ദി വർഷമായ 2019 ഏപ്രിലിൽ അന്നത്തെ യുകെ പ്രധാനമന്ത്രിയായിരുന്ന തെരേസ മേ കൂട്ടക്കൊലയെ കുറിച്ച് ഹൗസ് ഓഫ് കോമൺസിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇത് ബ്രിട്ടീഷ് ഇന്ത്യൻ ചരിത്രത്തിലെ ലജ്ജാകരമായ മുറിവ് എന്നും നമ്മുടെ മുൻകാല ചരിത്രത്തിന്റെ വേദനാജനകമായ ഉദാഹരണം എന്നുമാണ് വിശേഷിപ്പിച്ചത്. ഇന്ത്യയ്‌ക്കൊപ്പമെന്നും സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നുമാണ് അന്നവർ പറഞ്ഞത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല.ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു. ചുറ്റിലും മതിൽ കെട്ടിയിട്ടുള്ള തുറസായ മൈതാനമായിരുന്നു ജാലിയൻ വാലാബാഗ്.

സംഭവ സ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറും സംഘവും ആൾക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.നിരായുധരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ബ്രിട്ടീഷ് വെടിവെപ്പിൽ മരിച്ചു വീണു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം 379 പേർ കൂട്ടക്കൊലയിൽ മരണമടയുകയും 1100 പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 1500-ലധികം ആളുകൾക്ക് പരിക്ക് പറ്റിയെന്നും ആയിരത്തോളം പേർ കൊല്ലപ്പെട്ടു എന്നുമാണ് ചരിത്രകാരന്മാർ പറയുന്നത്.

 

 

Tags: britainUK MP
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies