വയനാട്: കുളത്തൂർ കോളനയിലെ നിവാസികളുടെ ഏറെ നാളുകൾ നീണ്ട ദുരിതത്തിന് പരിഹാരവുമായി സുരേഷ് ഗോപി എംപി. കിണറുണ്ടായിട്ടും ഉപയോഗിക്കാനാകാതെ വെള്ളം ചുമന്നു കൊണ്ടുവരുന്ന കോളനി നിവാസികളുടെ ദുരവസ്ഥയ്‌ക്കാണ് അദ്ദേഹം പരിഹാരം കണ്ടത്. കുളത്തൂരിലെ രണ്ട് കോളനികളിൽ ശുദ്ധജല പമ്പുകൾ സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചു. കോളനിയിൽ കുടിവെള്ളമെത്തിയ സന്തോഷത്തിലാണ് വയനാട്ടിലെ കുളത്തൂർ കോളനി നിവാസികൾ.
കോളനി സന്ദർശനത്തിനായി സുരേഷ് ഗോപി എം പി വയനാട്ടിലെത്തിയപ്പോഴാണ് കുളത്തൂർ കോളനിയിലെ കൂടി വെള്ള പ്രശ്‌നത്തെക്കുറിച്ചറിയുന്നത്. ദൂരെ ഉള്ള കിണറിൽ നിന്നും വെള്ളം ചുമന്ന് കോളനി കളികളിൽ എത്തിച്ചിരുന്ന ഇവർക്ക് എം.പിയുടെ നേതൃത്ത്വത്തിൻ പമ്പുസെറ്റുകൾ സ്ഥാപിച്ചു നൽകുകയും അതു വഴി കോളനിയിലേക്ക് വെള്ളമെത്തിക്കുകയും ചെയ്തു. ഇതിനായുള്ള പണം എം.പി ഫണ്ടിൽ നിന്നും എടുക്കാൻ സാധിക്കാത്തതിനാൽ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നും 66500 രൂപയാണ് സുരേഷ് ഗോപി എം.പി നൽകിയത്.
പമ്പുകൾ വാങ്ങുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും പമ്പ് സ്ഥാപിച്ചതിനു ശേഷം രാത്രി പതിനൊന്ന് മണിക്ക് അദ്ദേഹം കുടിവെള്ള പദ്ധതി പൈപ്പ് തുറന്ന് ഉദ്ഘാടനം ചെയ്യുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോളനികളിൽ വെള്ളമെത്തിയ സന്തോഷത്തിലാണ് ഗ്രാമനിവാസികൾ. ഗോത്ര വിഭാഗം നൃത്തം ചവിട്ടിയും തേനും അമ്പും വില്ലും നൽകിയാണ് സുരേഷ് ഗോപി എം.പിയെ സ്വീകരിച്ചത്.
കോളനിയിലെ മറ്റു പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിവേദനം എം.പി ക്ക് സമർപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും പരിഹാരം കാണുമെന്നും സുരേഷ് ഗോപി എം പി കോളനി നിവാസികൾക്ക് ഉറപ്പു നൽകി. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ഗോത്ര ജനത.
















Comments