കോഴിക്കോട് : മെഡിക്കൽ കോളേജിൽ വീണ്ടും റാഗിംഗ് നടന്നതായി പരാതി. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതായി കാണിച്ച് ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് പരാതിയുമായി പ്രിൻസിപ്പാളിനെ സമീപിച്ചത്. സീനിയേഴ്‌സിന്റെ റാഗിംഗിനെ തുടർന്ന് എംബിബിഎസ് പിജി വിദ്യാർത്ഥിയ്‌ക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്ന വാർത്തകൾ കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവങ്ങൾ ആവർത്തിക്കുന്നത്.
ഈ മാസം 15 ന് ഉണ്ടായ സംഭവത്തിലാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതി നൽകിയിരിക്കുന്നത്. സീനിയർ വിദ്യാർത്ഥികൾ അതിക്രൂരമായി മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ പ്രിൻസിപ്പാൾ വകുപ്പു മേധാവികളുടെയും, ഹോസ്റ്റൽ വാർഡന്റെയും യോഗം വിളിച്ചിട്ടുണ്ട്.
റാഗിംഗിനെ തുടർന്ന് ഓർത്തോ വിഭാഗം പിജി ഒന്നാംവർഷ വിദ്യാർത്ഥിയായ ജിതിൻ ജോയ്‌ക്കാണ് പഠനം അവസാനിപ്പിക്കേണ്ടിവന്നത്. സംഭവത്തിൽ ജിതിൻ ജോയ് നൽകിയ പരാതിയിൽ രണ്ട് സീനിയർ വിദ്യാർത്ഥികൾകളെ സസ്‌പെൻഡ് ചെയ്തിരുന്നു.
Comments