യുഎഇയിൽ ടീച്ചറാണോ? ജോലി തുടരണമെങ്കിൽ ലൈസൻസ് നിർബന്ധം; സാവകാശം രണ്ട് വർഷം
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

യുഎഇയിൽ ടീച്ചറാണോ? ജോലി തുടരണമെങ്കിൽ ലൈസൻസ് നിർബന്ധം; സാവകാശം രണ്ട് വർഷം

Janam Web Desk by Janam Web Desk
Mar 19, 2022, 04:27 pm IST
FacebookTwitterWhatsAppTelegram

ദുബായ്: യുഎഇയിലെ അദ്ധ്യാപകർക്ക് പുതുതായി നിർബന്ധമാക്കിയ ടീച്ചേഴ്‌സ് ലൈസൻസ് നൽകിത്തുടങ്ങി. പരീക്ഷ എഴുതി പാസായ മലയാളികൾ അടക്കം വിവിധ രാജ്യക്കാർ ലൈസൻസ് ലഭിച്ച ആദ്യ ബാച്ച് അദ്ധ്യാപകരിൽ ഉൾപ്പെടുന്നു.

നിലവിൽ യുഎഇയിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ എല്ലാ അദ്ധ്യാപകരും ലൈസൻസ് എടുക്കണം. പുതുതായി എത്തുന്നവർക്ക് രണ്ട് വർഷത്തേക്കാണ് സാവകാശം. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ 2017ൽ കൊണ്ടുവന്ന ടീച്ചേഴ്‌സ് ലൈസൻസ് നിയമം 2021 മുതൽ നിർബന്ധമാക്കിയിരുന്നു. സർക്കാർ-സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് പുറമേ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, മാനേജർ എന്നിവർക്കെല്ലാം ലൈസൻസ് നിർബന്ധമാണ്. അദ്ധ്യാപനത്തിലെ കഴിവ്, ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രാവിണ്യം എന്നീ മാനദണ്ഡങ്ങൾ മുൻനിർത്തി നടത്തുന്ന രണ്ട് പരീക്ഷകളുടെയും ഇക്വലൻസി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് നൽകുക.

സ്വകാര്യ സ്‌കൂൾ അദ്ധ്യാപകർ അതത് സ്‌കൂൾ കോഡ് സഹിതം പ്രൊഫഷണൽ ലൈസൻസിങ് വകുപ്പിലും സർക്കാർ സ്‌കൂൾ അദ്ധ്യാപകർ വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ് ലൈസൻസിന് രജിസ്റ്റർ ചെയ്യേണ്ടത്.

300 ദിർഹമാണ് പരീക്ഷാ ഫീസ്. ആദ്യ പരീക്ഷയിൽ തോൽക്കുന്നവർക്ക് 2 അവസരം കൂടി നൽകും. 2 വർഷത്തിനകം പാസായില്ലെങ്കിൽ അദ്ധ്യാപകരായി ജോലി ചെയ്യാനാകില്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ലൈസൻസ് നൽകുക.

 

 

Tags: UAE NEWS
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

ആദരം, എംസിസിയിൽ ഛായചിത്രം അനാവരണം ചെയ്ത് സച്ചിൻ ടെൻഡുൽക്കർ

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

More Gulf News

ഡിവോഴ്സ് നോട്ടീസ് കിട്ടിയത് തലേദിവസം; ഷാർജയിൽ മലയാളി യുവതിയും ഒന്നരവയസുകാരി മകളും മരിച്ച നിലയിൽ; ഭർത്താവിനെതിരെ ആരോപണം

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies