പട്‌ന: ബിഹാറിൽ അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് തീയിട്ടു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത ഒരാളുടെ മരണത്തെ തുടർന്നാണ് ജനക്കൂട്ടം അക്രമാസക്തരായത്. വെസ്റ്റ് ചമ്പരാൻ ജില്ലയിലെ ബേട്ടിയയിലായിരുന്നു സംഭവം.
സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥൻ രാം ജതൻ സിംഗാണ് കൊല്ലപ്പെട്ടത്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് ബേട്ടിയ പോലീസ് സൂപ്രണ്ട് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതി കസ്റ്റഡി മർദ്ദനത്തെ തുടർന്നല്ല മരിച്ചത്, മറിച്ച് തേനീച്ചയുടെ കുത്തേറ്റതാണ് മരണകാരണമെന്നും പോലീസ് വിശദീകരിച്ചു. എന്നാൽ ഇത് വിശ്വസിക്കാൻ ജനക്കൂട്ടം തയ്യാറായില്ല. തുടർന്ന് രോഷം പൂണ്ട ജനക്കൂട്ടം പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് ഇരച്ചെത്തി മൂന്ന് പോലീസ് വാഹനങ്ങൾ കത്തിച്ച്, സ്‌റ്റേഷന് തീയിടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
















Comments