തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്.
നേമം മണ്ഡലത്തിലെ അമ്പലത്തറ പുത്തൻപള്ളി വാർഡിലെ മൂന്നാറ്റുമുക്കിൽ പോലീസ് ജീപ്പിൽ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തും. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സനോഫർ ജീപ്പിൽ നിന്നും വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ ഉച്ചയോട് കൂടി മരിക്കുകയായിരുന്നു. ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമായി ഇയാൾക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമത്തെ തുടർന്നാകാം സനോഫർ ജീപ്പിൽ നിന്നും ചാടിയത് എന്നാണ് കരുതുന്നത്. എന്നാൽ സനോഫറിനെ പോലീസ് മർദ്ദിച്ചെന്നും, ഇതേ തുടർന്നാണ് ജീപ്പിൽ നിന്നും ചാടിയതെന്നുമാണ് ഭാര്യ ഉന്നയിക്കുന്ന ആരോപണം.
















Comments