ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 11 മണിയ്‌ക്ക് വിധാൻസഭയിലാണ് സത്യപ്രതിജ്ഞ. അതേസമയം സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്ന് വൈകീട്ടോടെ അന്തിമ തീരുമാനം ആകും.
സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ഡെറാഡൂണിൽ ബിജെപി നിയമസഭാ കക്ഷി യോഗം ചേരും. ഇതിലായിരിക്കും ആരാകണം മുഖ്യമന്ത്രിയെന്ന് തീരുമാനിക്കുക. യോഗത്തിൽ മീനാക്ഷി ലേഖി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്ന് വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന വാർത്തകളെ പ്രാട്ടേം സ്പീക്കറും, ഗവർണറും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ചർച്ചകൾക്കായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, കൗശിക്, മുൻ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ എന്നിവർ ഇന്നലെ വൈകീട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
70 അംഗ നിയമസഭയിൽ 47 സീറ്റുകളും സ്വന്തമാക്കിയാണ് ബിജെപി ഉത്തരാഖണ്ഡിൽ വീണ്ടും അധികാരം പിടിച്ചെടുത്തത്.
















Comments