ഗുവാഹത്തി: അസമിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സാർഥ്രീമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ റിപുൺ ബോറയും റാണീ നാരയും കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് അസമിൽ നിന്നുള്ള രണ്ട് ഉപരിസഭ സീറ്റുകളിലും ഒഴിവ് വന്നത്. എൻഡിഎയ്‌ക്ക് 82 എംഎൽഎമാരുടെ അംഗബലമുള്ളതിനാൽ ഒരു സീറ്റ് ഉറപ്പായും ലഭിക്കും. മാർച്ച് 31നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
കോൺഗ്രസിനും അതിന്റെ സഖ്യകക്ഷികൾക്കും രണ്ടാം സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ആവശ്യമായ അംഗബലമുണ്ട്. അവർക്ക് 44 നിയമസഭാംഗങ്ങളുണ്ട്. ജയിക്കാൻ ആവശ്യമുള്ളതിനേക്കാൾ രണ്ട് വോട്ടുകൾ കൂടുതൽ. എന്നാൽ പാർട്ടിയിലെ അനൈക്യമാണ് കോൺഗ്രസിന് വിനയാകുന്നത്. നിരവധി കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ സാധ്യതയുള്ളതിനാൽ സാഹചര്യം മാറുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Raha, Nagaon | Congress does not know that many of their MLAs are going to join BJP. We've nominated Pabitra Gogoi Margherita from our party for first seat & will support the candidate of UPPL for second seat. BJP will manage to get both the seats: Assam CM Himanta Biswa Sarma pic.twitter.com/FmRPMX24Ti
— ANI (@ANI) March 20, 2022
സസ്‌പെൻഷനിലായ കോൺഗ്രസ് നിയമസഭാംഗങ്ങളായ ശശികാന്ത ദാസും ഷെർമാൻ അലി അഹമ്മദും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌തേക്കില്ല എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഹിമന്തയുടെ പ്രഖ്യാപനം. മൂന്ന് പ്രതിപക്ഷ എംഎൽഎമാരായ കോൺഗ്രസിന്റെ രൂപജ്യോതി കുർമി, സുശാന്ത ബോർഗോഹെയ്ൻ, എഐയുഡിഎഫിന്റെ ഫണിധർ താലൂക്ദാർ എന്നിവർ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ചേർന്നിരുന്നു.
ബിജെപി വക്താവ് പബിത്ര മാർഗരിറ്റയുടെ വിജയം ഉറപ്പാണ്. എന്നാൽ രണ്ടാം സീറ്റിൽ യുപിപിഎൽ വർക്കിംഗ് പ്രസിഡന്റ് റംഗ്വ്ര നർസാരിയും അസം കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് റിപുൺ ബോറയും തമ്മിൽ ഏറ്റുമുട്ടും. മുമ്പ് ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചതിന് പുറമെ കാജൽഗാവ് മുനിസിപ്പൽ ബോർഡിന്റെ ചെയർമാനുമാണ് നർസാരി.
















Comments