മുംബൈ: ക്ലാസ് പരീക്ഷ എഴുതാൻ പോയ 15കാരിയെ വിവാഹം ചെയ്ത 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയ്‌ക്കായി വീട്ടിൽ നിന്ന് പോയ കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ നിന്ന് പോയതിന്റെ പിറ്റേ ദിവസമാണ് കുട്ടി പിന്നീട് വീട്ടിൽ തിരിച്ചെത്തുന്നത്.
താനും യുവാവും വിവാഹിതരായെന്ന് പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി. ഇരുവരും നേരത്തെ മുതൽ അടുപ്പം പുലർത്തിയിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കി. ഇതിന് പിന്നാലെയാണ് പോലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുന്നത്.
വിവാഹം നടത്താൻ ഇരുവർക്കും സഹായം ചെയ്ത് കൊടുത്തവരേയും പോലീസ് തിരയുന്നുണ്ട്. മസ്ഗാവ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Comments