ഇസ്ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തിൽ മറ്റൊരു പ്രധാനമന്ത്രി കാലവധിക്കുമുന്നേ താഴെ ഇറങ്ങാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. ഇമ്രാനെതിരെ പ്രതിപക്ഷം അവിശ്വാസം വെള്ളിയാഴ്ച കൊണ്ടുവരാനിരിക്കേ പാകിസ്താനിലെ രാഷ്ട്രീയം അതിവേഗം മാറുകയാണ്. തെഹരീക് പാർട്ടിയിലെ 25 എംപിമാർ ഇമ്രാനെ അനുകൂലിക്കാതെ പിന്മാറുമെന്ന സൂചന വലിയ രാഷ്ട്രീയ ചലനമാണ് ഉണ്ടാക്കുന്നത്. ഇതിനിടെ പതിവ് പോലെ സൈന്യം പാക് ഭരണത്തിൽ വീണ്ടും ഇടപെടുന്നുവെന്നും ഇമ്രാനെ താഴെയിറക്കാൻ ശ്രമിക്കുന്നുവെന്നും സൂചനയുണ്ട്.
ഈ മാസം എട്ടാം തിയതിയാണ് പ്രതിപക്ഷം പാർലമെന്റിന്റെ അധോസഭയിൽ അവിശ്വാസ പ്രമേയത്തിനായി നോട്ടീസ് നൽകിയത്. ഭരണഘടനയുടെ 54(3), 254 പ്രകാരമാണ് അവിശ്വാസം കൊണ്ടുവന്നത്. 14 ദിവസം കാലാവധി ഇന്ന് അവസാനിക്കും. എന്നാൽ സഭയിലെ നാലിലൊന്ന് പേർ ആവശ്യപ്പെട്ടാൽ സ്പീക്കർക്ക് ഏത് ദിവസം വേണമെങ്കിലും അനുമതി നൽകാമെന്നതാണ് വെള്ളിയാഴ്ച തീരുമാനിക്കാൻ കാരണം.
ഇതിനിടെ ഇന്ന് അനുമതി നൽകാതിരുന്ന സ്പീക്കറുടെ തീരുമാനത്തെ പ്രതിപക്ഷ നേതാവ് അസാദ് ഖ്വയ്സർ അപലപിച്ചു. സ്പീക്കർ നിഷ്പക്ഷനാകണമെന്നും എന്നാൽ ഇമ്രാൻ ഭരണകൂടത്തിനായി നിൽക്കുന്നുവെന്നും ഖ്വയ്സർ ആരോപിച്ചു.
















Comments