ഇടുക്കി : വാഗമണ്ണിൽ കൊക്കയ്ക്ക് സമീപം ടൂറിസ്റ്റ് ബസിന് മുകളിൽ നിന്നും ഡാൻസ് കളിച്ച വിനോദസഞ്ചാരികൾക്കെതിരെ കേസ് എടുത്തു. തമിഴ്‌നാട്ടിൽ നിന്നും എത്തിയ സംഘത്തിനെതിരെയാണ് കേസ് എടുത്തത്. മോട്ടോർ വാഹനവകുപ്പിന്റേതാണ് നടപടി.
അഗാധകൊക്കയുള്ള സ്ഥലത്താണ് ബസ് നിർത്തി ഡാൻസ് കളിച്ചത്. റോഡ് അരികിൽ ബസ് നിർത്തി ഉച്ചത്തിൽ പാട്ടുവെച്ച ശേഷം മുകളിൽ കയറി കളിക്കുകയായിരുന്നു. ഇതു കണ്ട നാട്ടുകാർ മുന്നറിയിപ്പ് നൽകിയെങ്കിലും ഇത് അവഗണിച്ച വിനോദസഞ്ചാരികൾ കളി തുടർന്നു.ഇതേ തുടർന്ന് നാട്ടുകാരാണ് വിവരം മോട്ടോർവാഹന വകുപ്പിനെ അറിയിച്ചത്.
അധിതകൃതർ എത്തി നിയമനടപടി സ്വീകരിച്ചു. ബസിന് പിഴ ചുമത്തിയ ഉദ്യോഗസ്ഥർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു.
Comments